നടി അർച്ചന സുശീലൻ വിവാഹിതയായി, കല്യാണം അമേരിക്കയിൽ; സഹോദരൻ രോഹിത്തിനും പുതിയ ജീവിതം, ചിത്രങ്ങളും വിഡിയോയും

നടി ആര്യയുടെ മുൻഭർത്താവാണ് രോ​ഹിത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ടി അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായർ ആണ് വരൻ. അർച്ചന തന്നെയാണ് വിവാഹക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹചിത്രങ്ങളം നടി പങ്കുവച്ചിട്ടുണ്ട്. അമേരിക്കയിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അർച്ചനയുടെ സഹോദരൻ രോഹിത് സുശീലന്റെ വിവാഹവും ഇതേ ദിവസം നടന്നു.

അർച്ചന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിൽ അടുത്തിടയായി വാർത്തകൾ പ്രചരിച്ചിരുന്നു. കാത്തിരുന്നത് പോലെ ആ സന്തോഷ വാർത്ത അറിയിച്ച് ഒടുവിൽ അർച്ചന തന്നെ രംഗത്തെത്തി. ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും നടി പങ്കുവച്ചിട്ടുണ്ട്. പ്രവീൺ നായരെ ഞാൻ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നൽകുന്നതിന് നന്ദി. ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചു. 

സഹോദരൻ രോഹിത്തിന്റെ വിവാഹചിത്രവും അർച്ചന പങ്കുവച്ചിട്ടുണ്ട്. അർപിത ആണ് വധു. ഞങ്ങളുടെ കുടുംബത്തിന് ഇത് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് എന്ന് അർച്ചനയുടെയും രോഹിത്തിന്റെയും സഹോദരിയായ കൽപന കുറിച്ചു. നടി ആര്യയുടെ മുൻഭർത്താവാണ് രോ​ഹിത്. അർച്ചനയ്ക്ക് വിവാഹാശംസകൾ നേർന്ന് ആര്യയും എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com