'ഞങ്ങളുടെ ​ഗൗരിയുടെ ഒന്നാം പിറന്നാൾ'; ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് ഭാമ 

ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഭാമ പങ്കുവച്ചിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ലയാളികളുടെ പ്രിയതാരമാണ് നടി ഭാമ. വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഭാമ പങ്കുവച്ചിരിക്കുന്നത്. 

ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. മകൾ ജനിച്ചശേഷം ആദ്യമായാണ് കുഞ്ഞിന്റെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ ഭാമ പങ്കുവയ്ക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഭാമ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com