'ഈ കൂവലൊക്കെ എനിക്ക് കയ്യടിയാണ്'; ലോ കോളജിൽ മുഖ്യാതിഥിയായി അഭിരാമി സുരേഷ്; വിഡിയോ

പരിപാടിയിൽ സംസാരിക്കുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

കോളജുകൾ തുറന്നതോടെ കാമ്പസ് ആഘോഷങ്ങൾ തിരിച്ചെത്തിയിരിക്കുകയാണ്. എറണാകുളം ലോ കോളജിലെ ഫ്രഷേഴ്സ് ഡേയിൽ അതിഥിയായി എത്താനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ​ഗായിക അഭിരാമി സുരേഷ്. പരിപാടിയിൽ സംസാരിക്കുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. 

വിഡിയോ വൈറൽ

പണ്ട് ലോ കോളജിലെ സീനിയർമാരിൽ നിന്നുണ്ടായ അനുഭവം പങ്കുവച്ചാണ് അഭിരാമി തന്റെ പ്രസം​ഗം ആരംഭിച്ചത്. സെന്റ് തെരേസാസിൽ പഠിച്ചിരുന്ന കാലത്ത് ലോ കോളജിലെ വിദ്യാർഥികൾ തന്നെ വഴിയിൽ വച്ച് റാഗ് ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്. അതിനു പിന്നാലെ വിദ്യാർത്ഥികളോട് കൂകാൻ താരം ആവശ്യപ്പെട്ടു. കൂവലുകളെ പുതിയ ജനറേഷന്റെ കയ്യടിയായിട്ടാണ് സ്വീകരിക്കുന്നതെന്നും താരം പറയുന്നു. 

ലോ കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നു കുറിച്ചാണ് അഭിരാമി പഴയകാല വിഡിയോ പങ്കുവച്ചത്. യാതൊരുവിധ ലിംഗവിവേചനവുമില്ലാതെ, ഉത്സാഹത്തോടും ധൈര്യത്തോടും കൂടെ പെരുമാറുന്ന വിദ്യാർഥികളാണ് ലോ കോളജിലേത്- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

റാ​ഗിങ്ങിനെ ​ഗ്ലോറിഫൈ ചെയ്യുന്നെന്ന് വിമർശനം

അതിനിടെ താരത്തിന്റെ റാ​ഗിങ്ങിനെക്കുറിച്ചുള്ള പരാമർശം വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇന്ന റാ​ഗ് ചെയ്യുന്നവരായിരിക്കും നാളെ സംരക്ഷകരാകുന്നതെന്നും അതിനാൽ റാ​ഗ് ചെയ്യുമ്പോൾ പ്രതികരിക്കാതെ ഒതുങ്ങി നിൽക്കണമെന്നുമാണ് താരം പറഞ്ഞത്. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ചേട്ടന്മാരും ചേച്ചിമാരും തന്നെ നമുക്കുവേണ്ടി നിൽക്കും എന്നുമാണ് താരം പറയുന്നത്. റാ​ഗിങ്ങിനെ ​ഗ്ലോറിഫൈ ചെയ്യുകയാണ് അഭിരാമിയെന്നും ഇത്തരം പ്രവണത ശരിയല്ലെന്നും പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com