'എന്റെ കുഞ്ഞുങ്ങളെ മിസ് ചെയ്യുന്നു'; മക്കളെ പിരിഞ്ഞിരിക്കുന്ന വേദനയില്‍ കരീന കപൂര്‍

തന്റെ മക്കളെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം പങ്കുവച്ചുകൊണ്ടുള്ള കരീനയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് വൈറലാവുന്നത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് സുന്ദരി കരീന കപൂറിന് കഴിഞ്ഞ ആഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനു പിന്നാലെ കുടുംബത്തില്‍ നിന്ന് മാറി ക്വാറന്റീനില്‍ കഴിയുകയാണ് താരം. ഇപ്പോള്‍ തന്റെ മക്കളെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം പങ്കുവച്ചുകൊണ്ടുള്ള കരീനയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് വൈറലാവുന്നത്. 

താമസം മാറ്റി കരീന

കോവിഡ്, ഞാന്‍ നിന്നെ വെറുക്കുന്നു... എന്റെ കുഞ്ഞുങ്ങളെ മിസ് ചെയ്യുന്നു- എന്നാണ് താരം കുറിച്ചത്. ഈ ആഴ്ചയാണ് കരീന കപൂര്‍ കോവിഡ് ബാധിതയാവുന്നത്. കൂടാതെ താരത്തിന്റെ സുഹൃത്തുക്കളായ അമൃത അറോറ, സീമ ഖാന്‍, മഹീപ് കപൂര്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഡിസംബര്‍ എട്ടിന് കരണ്‍ ജോഹറിന്റെ വീട്ടിലെ ഡിന്നറിന് ഇവര്‍ ഒന്നിച്ചുണ്ടായിരുന്നു. 

കോവിഡ് സ്ഥിരീകരിച്ചതോടെ ഭര്‍ത്താവ് സെയ്ഫ് അലി ഖാനില്‍ നിന്നും മക്കളില്‍ നിന്നും മാറി മറ്റൊരു കെട്ടിടത്തിലാണ് താരം താമസിക്കുന്നത്. വീട്ടിലെ ടെറസില്‍ നിന്ന് തന്നെ നോക്കി ചായ കുടിക്കുന്ന സെയ്ഫിന്റെ ചിത്രം കഴിഞ്ഞ ദിവസം കരീന പങ്കുവച്ചിരുന്നു. ഞങ്ങള്‍ ഇപ്പോഴും കൊറോണ കാലത്തെ പ്രണയത്തിലാണ്. മറന്നു പോവരുത് സുഹൃത്തുക്കളെ, അത് മറഞ്ഞിരിക്കുകയാണ്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം പങ്കുവച്ചത്. 

കരണിന്റെ ഡിന്നര്‍ പാര്‍ട്ടിക്ക് വിമര്‍ശനം 

കരീനയെ കൂടാതെ താരത്തിന്റെ ജീവനക്കാരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ബോളിവുഡ് താരങ്ങള്‍ക്ക് ഒന്നിച്ച് രോഗബാധിതരായതിന് പിന്നാലെ കരീനയ്ക്കും കരണ്‍ ജോഹറിനും നേരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് മാനദണ്ഡം പാലിക്കാതെ പാര്‍ട്ടി നടത്തിയതാണ് കോവിഡ് വ്യാപനത്ത് കാരണമായത് എന്നായിരുന്നു വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com