'ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുകയാണ്,  മൂന്ന് ദിവസത്തിനുള്ളിൽ വീഡിയോ നീക്കം ചെയ്യണം': സണ്ണി ലിയോണി ​ഗാനത്തിനെതിരെ മധ്യപ്രദേശ് മന്ത്രി

ഗാനം ആലപിച്ച ഷാരിബ്, തോഷിയുടെ പേരെടുത്ത് പരാമർശിച്ചായിരുന്നു മുന്നറിയിപ്പ്
  വിഡിയോ സ്ക്രീൻഷോട്ട്, നരോത്തം മിശ്ര
  വിഡിയോ സ്ക്രീൻഷോട്ട്, നരോത്തം മിശ്ര

ഭോപ്പാൽ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പുതിയ ഗാനം മൂന്ന് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ​ഗാനം നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നരോട്ടം മിശ്ര പറഞ്ഞു. ഗാനം ആലപിച്ച ഷാരിബ്, തോഷിയുടെ പേരെടുത്ത് പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

മൂന്ന് ദിവസത്തിനുള്ളിൽ വീഡിയോ നീക്കം ചെയ്യണം

കുറച്ചുപേർ നിരന്തരമായി ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുകയാണ്. ഷാരിബ്, തോഷിക്ക് ഗാനം ഒരുക്കണമെങ്കിൽ അവരുടെ മതവുമായി ബന്ധപ്പെട്ട ഗാനം ഒരുക്കൂ. ഇത്തരത്തിലുള്ള ഗാനങ്ങൾ ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. മൂന്ന് ദിവസത്തിനുള്ളിൽ വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകും, നരോട്ടം മിശ്ര പറഞ്ഞു. 

'മധുപൻ മേ രാധികാ നാച്ചേ'

മധുപൻ മേ രാധികാ നാച്ചേ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ റീമേക്കിനെതിരെയാണ് മതവികാരങ്ങൾ വ്രണപ്പെടുത്തി എന്ന ആരോപണം ഉയർന്നിരിക്കുന്നത്. 1960ൽ കോഹിനൂർ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോൺ ആൽബത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നാണ് അരോപണം. 

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം പറയുന്നതാണ് ഗാനം. ഇന്നലെയാണ് മധുപൻ എന്ന പേരിൽ സരെഗമ മ്യൂസിക് ഗാനത്തിന്റെ ഡാൻസ് നമ്പർ വേർഷൻ പുറത്തിറക്കിയത്.കനിക കപൂറും അരിൻന്ദം ചക്രബർത്തിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com