ഓപ്പറേഷൻ ജാവയ്ക്ക് ശേഷം 'സൗദി വെള്ളക്ക'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th December 2021 04:22 PM |
Last Updated: 26th December 2021 04:22 PM | A+A A- |

ചിത്രം: ഫേസ്ബുക്ക്
ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺമൂർത്തി ഒരുക്കുന്ന 'സൗദി വെള്ളക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും തരുൺമൂർത്തിയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഉർവ്വശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനനാണ് നിർമാണം.
ലുക്ക് മാൻ അവറാൻ, ദേവീ വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ദ, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ശരൺ വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനനുമാണ്. എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ.