‘ആറാട്ട് മുണ്ടൻ’; തിരക്കഥ ഒരുക്കാൻ നടി ലക്ഷ്മി പ്രിയ, സംവിധാനം ഭർത്താവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2021 02:31 PM  |  

Last Updated: 29th December 2021 02:31 PM  |   A+A-   |  

lakshmipriya_script_writer

ചിത്രം: ഫേസ്ബുക്ക്

 

‘ആറാട്ട് മുണ്ടൻ’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുകയാണ് നടി ലക്ഷ്മിപ്രിയ. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  എ എം മൂവീസ് എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പൂജ ചടങ്ങും നടത്തിയെന്നും നടി അറിയിച്ചു. ഇതിന്റെ ചിത്രങ്ങളും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. 

ലക്ഷ്മിപ്രിയയുടെ ഭർത്താന് പി. ജയ് ദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ എം ആരിഫ് എംപിയും എച്ച് സലാം എംഎൽഎയും ചേർന്ന് ഭദ്രദീപം തെളിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

"ആറാട്ട് മുണ്ടൻ എന്നത് ഒരുകാലത്ത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനം സൃഷ്ടിച്ച വാക്കാണ്. ഈ ചിത്രത്തിന്റെ കഥാസന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. ഇതുവരെ അഭിനേത്രി എന്ന നിലയിൽ യാതൊരു ടെൻഷനുമില്ലാതെ ഇരുന്ന ഞാൻ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോൾ അത് തരുന്ന സമ്മർദ്ദം വളരെ വലുതാണ്. എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏൽപ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിർമാതാവ് എം.ഡി സിബിലാൽ, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭർത്താവുമായ പി. ജയ് ദേവ് തുടങ്ങി മുഴുവൻ പേരോടും നന്ദി അറിയിക്കട്ടെ. എന്നെ ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയാക്കാൻ പരമാവധി ശ്രമിക്കാം", ലക്ഷ്മി പ്രിയ കുറിച്ചു.