''കുംഭമേളയ്ക്കുപോയി, വാരാണസിയില്‍ പോയി; അമേരിക്കയില്‍ എത്തിയപ്പോള്‍ ദാ, കോവിഡ്''

സംവിധായകന്‍ അരുണ്‍ വൈദ്യനാഥന് ഒമൈക്രോണ്‍
അരുണ്‍ വൈദ്യനാഥന്‍/ഫെയ്‌സ്ബുക്ക്‌
അരുണ്‍ വൈദ്യനാഥന്‍/ഫെയ്‌സ്ബുക്ക്‌

ചെന്നൈ: പ്രമുഖ തമിഴ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന് കോവിഡ് സ്ഥിരീകരിച്ചു. യുഎസില്‍ വച്ചാണ് പോസിറ്റിവ് ആയതെന്ന് അരുണ്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. പുതിയ വകഭേദമായ ഒമൈക്രോണ്‍ ആണ് അദ്ദേഹത്തില്‍ കണ്ടെത്തിയത്. മോഹന്‍ലാലിന്റെ പെരുച്ചാഴി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ്.

''ഞാന്‍ കുംഭമേളയ്ക്കു പോയി, ഇരുപത്തിയെട്ടു ദിവസം ഷൂട്ട് ചെയ്തു. 160 പേര്‍ സെറ്റില്‍ തന്നെയുണ്ടായിരുന്നു. അവിടുന്ന് വാരാണസിയിലേക്കും ബുദ്ധഗയയിലേക്കും പോയി. ഇപ്പോള്‍ യുഎസിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റില്‍ പോസിറ്റിവ്. കോവിഡ് ഒരു മസാലപ്പടം പോലെയാണ്, ഒരു ലോജിക്കുമില്ല.''- അരുണ്‍ വൈദ്യനാഥന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത് ഇങ്ങനെ.

''വീട്ടില്‍ ഒരു പുതിയ സന്ദര്‍ശകനുണ്ട്, ഒമൈക്രോണ്‍ എന്നാണ് പേര്. കരുണയുള്ള ആളാണ്, വലിയ ആവശ്യങ്ങള്‍ ഒന്നുമില്ല''- അരുണ്‍ വൈദ്യനാഥന്‍ എഴുതി. വാട്ട്‌സ്ആപ്പ്, മെസഞ്ചര്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയെല്ലാം തന്നെ ബന്ധപ്പെട്ടവര്‍ റിലാക്‌സ് ആയിരിക്കാന്‍ പറഞ്ഞുകൊണ്ടാണ് സംവിധായകന്റെ കുറിപ്പ് അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com