കാത്തിരുന്ന സൂപ്പർഹീറോ എന്ന് രാജമൗലി, ടൊവി സാറെന്ന് വിളിച്ച് രാം ചരൺ; ആർആർആർ വേദിയിൽ സ്റ്റാറായി ടൊവിനോ; വിഡിയോ

ആർആർആറിന്റെ  കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ചായിരുന്നു രാജമൗലിയുടെ പ്രശംസ
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

മിന്നൽ മുരളിയേയും ടൊവിനോ തോമസിനേയും അഭിനന്ദിച്ച് സൂപ്പർഹിറ്റ് സംവിധായകൻ രാജമൗലി. പുതിയ ചിത്രം ആർആർആറിന്റെ  കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ചായിരുന്നു രാജമൗലിയുടെ പ്രശംസ. ടൊവിനോ തോമസാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്.  തെന്നിന്ത്യയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പർഹീറോയെന്നും ഇപ്പോൾ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നമുക്കും സൂപ്പർഹീറോ വന്നിരിക്കുന്നുവെന്നും രാജമൗലി പറഞ്ഞു. 

ടൊവിനോയ്ക്ക് നന്ദി പറഞ്ഞ് രാജമൗലി

താങ്ക്യൂ സൂപ്പര്‍ഹീറോ, മിന്നല്‍ മുരളി അതിമനോഹരമായിരിക്കുന്നു. നമുക്ക് എന്നാണ് യഥാര്‍ത്ഥമായൊരു സൂപ്പൂര്‍ ഹീറോ വരിക എന്നു പലരും ചോദിക്കാറുണ്ട്. ഇപ്പോള്‍ ഇതാ സൂപ്പര്‍ഹീറ്റ് ആയൊരു സൂപ്പര്‍ഹീറോ ടൊവിനോയില്‍ നിന്നു വന്നിരിക്കുകയാണ്. അഭിനന്ദനങ്ങള്‍. ഇവിടെ വന്നതിനു നന്ദി. - എന്നാണ് രാജമൗലി പറഞ്ഞത്. ആര്‍ആറിലെ നായകന്മാരായ രാ ചരണും ജൂനിയർ എൻടിആറും ചടങ്ങിന് എത്തിയിരുന്നു. ഇരുവരും ടൊവിനോയെ വാനോളം പ്രശംസിച്ചു. 

​ഗംഭീര നടനെന്ന് ജൂനിയർ എൻടിആർ

ടൊവി സർ എന്ന് അഭിസംബോധന ചെയ്താണ് രാം ചരൺ ടൊവിനോയെ സ്വീകരിച്ചത്. ടൊവിനോ എന്നു പറയുമ്പോൾ ജനങ്ങളിൽ നിന്നും കേൾക്കുന്ന ആരവം തന്നെയാണ് നിങ്ങളുടെ അംഗീകാരമെന്നും രാം ചരൺ പറഞ്ഞു. സഹോദരനെപ്പോലെയാണ് ടൊവീനോയെന്ന് എൻടിആർ അഭിപ്രായപ്പെട്ടു. അപാരമായ അഭിനയവൈഭവമുള്ള താരമാണ് ടൊവിനോയെന്നും സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഒന്നിച്ചിരുന്നു സംസാരിക്കാൻ ആ​ഗ്രഹമുണ്ടെന്നും ജൂനിയർ എൻടിആർ പറഞ്ഞു. 

നല്ല വാക്കുകൾക്ക് നന്ദി പറയാൻ ടൊവിനോ മറന്നില്ല. ആര്‍ആര്‍ആറിന്‍റെ ടീസറും ട്രെയ്‍ലറുമൊക്കെ വന്നതു മുതല്‍ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണെന്നും ജനുവരി 7ന് ചിത്രം തിയറ്ററില്‍ ഇറങ്ങുമ്പോള്‍ ആദ്യദിവസം പോയി കാണുന്നവരില്‍ ഒരാള്‍ താനായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. മറ്റിടങ്ങളിലേതുപോലെ കേരളത്തിലും വലിയ ഹിറ്റ് ആയിരുന്നു ബാഹുബലി. ആര്‍ആര്‍ആര്‍ അതിലും വലിയ വിജയമാവട്ടെയെന്നും ടൊവിനോ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com