75 കാരനായ അൽഷിമേഴ്സ് രോ​ഗിയായി ജോജു ജോർജ്, 'കരിയറിലെ ഏറ്റവും മികച്ച വേഷം'

നവാ​ഗതനായ ജോഷ് സംവിധാനം ചെയ്യുന്ന 'ജില്ലം പെപ്പരെ' എന്ന ചിത്രത്തിലാണ് ജോജു അൽഷിമേഴ്സ് രോ​ഗിയാവുന്നത്
ജോജു ജോർജ്/ ഫേസ്ബുക്ക്
ജോജു ജോർജ്/ ഫേസ്ബുക്ക്

വ്യത്യസ്തങ്ങളായ വേഷത്തിലൂടെ അമ്പരപ്പിക്കുന്ന നടനാണ് ജോജു ജോർജ്. ഇപ്പോൾ 75 വയസുള്ള അൽഷിമേഴ്സ് രോ​ഗിയാവാൻ ഒരുങ്ങുകയാണ് താരം. നവാ​ഗതനായ ജോഷ് സംവിധാനം ചെയ്യുന്ന 'ജില്ലം പെപ്പരെ' എന്ന ചിത്രത്തിലാണ് ജോജു അൽഷിമേഴ്സ് രോ​ഗിയാവുന്നത്. ഒരു ചെണ്ടക്കാരനായാണ് ചിത്രത്തിൽ താരം എത്തുക. 

ചെണ്ടക്കാരന്റെ ജീവിതത്തിലെ ചെറുപ്പവും വാർധക്യവുമാണ് ചിത്രത്തിൽ പറയുന്നത്. 70-75 വയസ്സിൽ എത്തുമ്പോൾ  കഥാപാത്രം അല്‍ഷിമേഴ്‌സ് രോഗി കൂടിയാവുകയാണ്. ഇതൊരു റിയലിസ്റ്റിക് സിനിമയാണെന്നും ജോജു ചേട്ടന്റെ അഭിനയജീവിതത്തിലെ തന്നെ മികച്ച വേഷമായിരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ജോഷ് പറഞ്ഞു. ന്മാത്രയിൽ ഒരു അൽഷിമേഴ്‌സ് രോഗിയെ മോഹൻലാൽ സർ അതിശയകരമായി അവതരിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ജോജു ചേട്ടൻ ഈ വേഷം തികച്ചും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ കൂട്ടിച്ചേർത്തു. 

സംവിധായകൻ മേജർ രവിയാണ് ചിത്രം നിർമിക്കുന്നത്. മേജര്‍ രവിയോടൊപ്പം നിരവധി സിനിമകളിൽ സഹ സംവിധായകനായിരുന്ന ജോഷ്. ഇക്കഴിഞ്ഞ ഓണക്കാലത്ത് തുമ്പി എന്ന മ്യൂസിക് വീഡിയോ ഒരുക്കി ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം അർജുൻ രവി, എഡിറ്റര്‍ രോഗിത് വി എസ് വാരിയത്, സംഗീത സംവിധാനം മണികണ്ഠൻ അയ്യപ്പ, ലൈൻ പ്രൊഡ്യൂസര്‍ ബാദുഷ എൻ എം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com