'പെയ്ഡ് ആക്ടേഴ്സ്? വളരെ നല്ല കാസ്റ്റിങ് ഡയറക്ടർ'; വിമർശകരെ പരിഹസിച്ച് മിയ ഖലീഫ, കർഷക പ്രക്ഷോഭത്തിന് പിന്തുണ

കർഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയ പ്രതികരിച്ചിരിക്കുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

പോപ് താരം റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ പോൺ താരം മിയ ഖലീഫയും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിരിക്കുകയാണ്. "എന്ത് മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂഡൽഹിയിൽ അവർ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നു". കർഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയ പ്രതികരിച്ചിരിക്കുന്നത്.

നേരത്തെ കർഷക സമരത്തിന് റിഹാന കർഷകർക്ക് പിന്തുണ അറിയിച്ചപ്പോൽ അവർ കർഷകരല്ല തീവ്രവാദികളാണെന്നായിരുന്നു ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മറുപടി. ഈ വാ​ദത്തെയും മിയ ട്വീറ്റിൽ ചോദ്യം ചെയ്യുന്നുണ്ട്. പെയ്ഡ് ആക്ടേഴ്‌സോ? വളരെ നല്ല കാസ്റ്റിങ് ഡയറക്ടർ, ഇത്തവണത്തെ അവാർഡുകളിൽ നിന്ന് അവരെ അവഗണിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കർഷകരോടൊപ്പം.

പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള സിഎൻഎൻ വാർത്ത പങ്കുവച്ച് എന്തുകൊണ്ടാണ് ഇതേപറ്റി സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ചോദ്യം. കർഷക റാലിക്കിടെ പൊലീസുമായി സംഘർഷമുണ്ടായതിന് പിന്നാലെ ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതായിരുന്നു വാർത്ത. ഫാർമേർസ് പ്രൊട്ടെസ്റ്റ് എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു റിഹാനയുടെ ട്വീറ്റ്.

കർഷക സമരത്തെ പിന്തുണച്ച ബോളിവുഡ് താരം ദിൽജിത്ത് ദോസൻജ് അടക്കമുള്ളവർ റിഹാനയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തി. അതിനിടെ നടി കങ്കണ റണാവത്ത് റിഹാനയ്ക്ക് രൂക്ഷഭാഷയിലാണ് റിഹാനയോട് പ്രതികരിച്ചത്. അവർ കർഷകർ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാൻ നോക്കുന്ന തീവ്രവാദികളാണ് അവർ. തകർന്ന രാജ്യത്തെ ചൈന ഏറ്റെടുത്ത് യുഎസ്സിനെ പോലെ ചൈനീസ് കോളനിയാക്കാൻ കഴിയും. നീ അവിടെ ഇരിക്ക് വിഡ്ഢീ. നിങ്ങൾ ഡമ്മികൾ പോലെ ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ വിൽക്കുന്നില്ല.- കങ്കണ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com