റിമ കല്ലിങ്കലിന്റെ മാമാങ്കം സ്റ്റുഡിയോയും ഡാൻസ് സ്കൂളും അടച്ചുപൂട്ടി; കാരണം ഇതാണ്

മാമാങ്കത്തിന്റെ ഡാൻസ് സ്റ്റുഡിയോയുടെയും സ്കൂളിന്റെയും പ്രവർത്തനമാണ് താൽക്കാലികമായി അവസാനിക്കുന്നത്
റിമ മാമാങ്കം ടീമിനൊപ്പം, റിമ കല്ലിങ്കൽ/ ഇൻസ്റ്റ​ഗ്രാം
റിമ മാമാങ്കം ടീമിനൊപ്പം, റിമ കല്ലിങ്കൽ/ ഇൻസ്റ്റ​ഗ്രാം

ടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാൻസ് കമ്പനി അടച്ചുപൂട്ടുന്നു. താരം തന്നെയാണ് വിവരം പങ്കുവെച്ചത്. മാമാങ്കത്തിന്റെ ഡാൻസ് സ്റ്റുഡിയോയുടെയും സ്കൂളിന്റെയും പ്രവർത്തനമാണ് താൽക്കാലികമായി അവസാനിക്കുന്നത്. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. 

നർത്തകി കൂടിയായ റിമയുടെ സ്വപ്ന പദ്ധതിയായിരുന്നു മാമാങ്കം. ആറു വർഷം മുൻപാണ് ഇത് പ്രവർത്തനം ആരംഭിക്കുന്നത്. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും താരം വ്യക്തമാക്കി. ഒരുപാട് ഓർമകളുള്ള സ്ഥലമാണെന്നും എന്നും അതെല്ലാം ഓർമിക്കപ്പെടുമെന്നും താരം കുറിച്ചു. മാമാങ്കം കെട്ടിപ്പടുക്കാൻ കൂടെ നിന്നവർക്ക് നന്ദി പറയാനും താരം മറന്നില്ല. 2014ലാണ് മാമാങ്കം ആരംഭിച്ചത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കായുള്ള ഇടം എന്ന നിലയിലായിരുന്നു മാമാങ്കം സ്റ്റുഡിയോയുടെ ആരംഭം. നിരവധി സിനിമകൾക്കും ഈ സ്റ്റുഡിയോ ലൊക്കേഷനായിട്ടുണ്ട്.

റിമയുടെ കുറിപ്പ് വായിക്കാം

കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസ് ഡിപ്പാർട്ട്മെന്റും അടച്ചുപൂട്ടാൻ ഞാൻ തീരുമാനിച്ചു. ഇത് സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളുണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിംഗ്, വർക്ക് ഷോപ്പുകൾ, ഫ്ലഡ് റിലീഫ് കളക്ഷൻ ക്യാമ്പുകൾ, സംവാദങ്ങളും ചർച്ചകളും, ഷൂട്ടിങുകൾ, എല്ലാം എല്ലായ്പ്പോഴും ഞങ്ങളുടെ എല്ലാ ഹൃദയങ്ങളിലും പ്രതിധ്വനിക്കും. ഈ ഇടത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എന്റെ കൂടെ നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും നന്ദി, എല്ലാ രക്ഷാധികാരികൾക്കും നന്ദി, എല്ലാ സപ്പോർട്ടേഴ്സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com