'ഇതൊന്നുമല്ല ജിയോ സിനിമക്ക് വേണ്ടത്', സത്യൻ അന്തിക്കാട് അന്ന് പറഞ്ഞു, ഇന്ന് സിനിമകണ്ട് നേരിട്ടു വിളിച്ചു

സത്യൻ അന്തിക്കാടുമായുള്ള പഴയ ഓർമക്കൊപ്പമാണ് ജിയോ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്
ജിയോ ബേബി, സത്യൻ അന്തിക്കാട്/ ഫേയ്സ്ബുക്ക്
ജിയോ ബേബി, സത്യൻ അന്തിക്കാട്/ ഫേയ്സ്ബുക്ക്

ടുത്തിടെ മലയാളികൾക്കിടയിൽ ഏറ്റവും ചർച്ചയായ സിനിമയാണ് ജിയോ ബേബിയുടെ ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. നിരവധി പേരാണ് ജിയോ ബേബിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു ഫോൺ കോളിന്റെ സന്തോഷത്തിലാണ് അദ്ദേഹം. സംവിധായകൻ സത്യൻ അന്തിക്കാടാണ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് ജിയോ ബേബിയെ നേരിട്ട് ഫോൺവിളിച്ച് അഭിനന്ദിച്ചത്. സത്യൻ അന്തിക്കാടുമായുള്ള പഴയ ഓർമക്കൊപ്പമാണ് ജിയോ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. പണ്ട് താൻ ആദ്യമായി കഥ പറയാൻ പോയപ്പോൾ ഇതൊന്നും അല്ല ജിയോ സിനിമക്ക് വേണ്ടത് എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. അത് തനിക്ക് പിന്നീട് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജിയോ ബേബിയുടെ കുറിപ്പ് വായിക്കാം

2003 ൽ B.com കഴിഞ്ഞിരിക്കുന്ന സമയം.. രണ്ടു പേപ്പർ സപ്ലി ഒക്കെ കിട്ടിയിട്ടും ഉണ്ട്. സിനിമ മാത്രം ആണ് മനസിൽ.കഥ പറയണം ഏതേലും സവിധായകനോട്,തിരക്കഥകൃതായി തുടങ്ങി അതുവഴി ഉടനെ തന്നെ സംവിധാനത്തിലേക്ക് എത്തണം അതാണ് പ്ലാൻ.ആരോട് കഥ പറയും ഏറ്റവും ടോപ്പീന്ന് തുടങ്ങാം എന്നു വെച്ചു.അങ്ങനെ ആദ്യം വിളിച്ചത് ഏറെ ബഹുമാനിക്കുന്ന സത്യൻ അന്തിക്കാട് സാറിനെ.ഫോണിൽ സംസാരിച്ചതും കാണാൻ ഒരു സമയം  അദ്ദേഹം തന്നതും ഒക്കെ ഒരു അത്ഭുതം ആയിരുന്നു.നേരെ അന്തിക്കാട്ടേക്ക്...കഥ പറഞ്ഞു...ഇതൊന്നും അല്ല ജിയോ സിനിമക്ക് വേണ്ടത് എന്നു അദ്ദേഹം പറഞ്ഞു..അതു സത്യം ആണെന്ന് വൈകി എനിക്ക് മനസിലാവുകയും ചെയ്‌തു.എഴുത്തു തുടരണം എന്നു ഉപദേശിച്ചു...കഥകളും ആയി ഇനിയും കാണാം എന്നു പറഞ്ഞു..നിർമ്മാതാവ് സിയാദ് കോക്കറിന്റെ ഫോൺ നമ്പർ തന്നു..അദ്ദേഹത്തോടും കഥകൾ പറഞ്ഞു നോക്കൂ എന്നും പറഞ്ഞു...നിരാശയോടെ അല്ല മടങ്ങിയത്...കാരണം സത്യൻ സാറിനെ കണ്ടത് സംസാരിച്ചത് എന്തിന് അന്തിക്കാട് ഗ്രാമത്തിൽ കാൽ കുത്തിയത് പോലും എനിക്കന്ന് അത്ഭുതം ആണ്.അന്നും പിന്നീടും ഇത്ര ഈസി ആയി എനിക്ക് ഒരു സിനിമാക്കാരനെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല..പിന്നീട്  മറിമായം എഴുതുന്നുണ്ട് കാണണം എന്ന് മെസ്സേജ് അയക്കുമ്പോൾ കാണുന്നുണ്ട് കൊള്ളാം എന്നൊക്കെയുള്ള മെസ്സേജുകൾ വന്നിരുന്നു...അതൊക്കെ തന്നെ ധാരാളം എന്നു കരുതി ഇരിക്കുന്ന എനിക്ക് അത്ഭുതം ആയി ഇതാ അദ്ദേഹം...മഹത്തായ ഭാരതീയ അടുക്കള കണ്ട്‌ ഒരു ഒന്നൊന്നര ഇൻകമിങ് വിളി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com