'നിർമാതാവ് കളിയാക്കിയപ്പോൾ എന്നെ രക്ഷിച്ചത് മമ്മൂക്ക, ഞങ്ങൾ പോകുന്നത് ഒരേ ജിമ്മിൽ'; രാജീവ് പിള്ള

മമ്മൂട്ടിയുടെ ഫിറ്റ്നസിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് രാജീവ് പിള്ള
മമ്മൂട്ടി, രാജീവ് പിള്ള/ ഫേയ്സ്ബുക്ക്
മമ്മൂട്ടി, രാജീവ് പിള്ള/ ഫേയ്സ്ബുക്ക്

ലയാളത്തിലെ ഫിറ്റ്നസ് കോൺഷ്യസായ നടന്മാരിൽ ഒരാളാണ് രാജീവ് പിള്ള. തെന്നിന്ത്യൻ സിനിമാ ലോകം കടന്ന് ബോളിവുഡിൽ എത്തി നിൽക്കുകയാണ് താരം. ഇപ്പോൾ മമ്മൂട്ടിയുടെ ഫിറ്റ്നസിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് രാജീവ് പിള്ള. കൃത്യമായി ഡയറ്റ് എടുത്ത് ഫിറ്റ്നസ് നോക്കുന്ന ആളാണ് മമ്മൂക്ക എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്. മമ്മൂട്ടിയുമായി ഒന്നിച്ച് അഭിനയിച്ച സിനിമയിലെ മനോഹരമായ ഓർമയും താരം പങ്കുവെച്ചു. 

‘ഒരു ദിവസം ബ്രേക്ക് സമയത്ത് ഡയറ്റിലായിരുന്ന എന്നെ ഭക്ഷണപ്രിയനായ ഞങ്ങളുടെ നിർമ്മാതാവ് തമാശയ്ക്ക് കളിയാക്കി. അന്ന് മമ്മൂക്കയാണ് രക്ഷിച്ചത്. നല്ല ശരീരം ലഭിക്കാൻ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാൽ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയും ഞാനും ഒരേ ജിമ്മിൽ ആണ് പോകുന്നത്. സിനിമ ചിത്രീകരണ സമയത്തുപോലും അദ്ദേഹം കൃത്യമായ ഡയറ്റ് എടുക്കുന്നയാളാണ്. മമ്മൂക്കയുടെ ഫിറ്റ്നസിന്റെ വലിയ ആരാധകൻ കൂടിയാണ് ഞാൻ’ -രാജീവ് പിള്ള പറഞ്ഞു. 

പതിനെട്ടാം പടി എന്ന സിനിമയിലാണ് രാജീവ് പിള്ള മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. അതിഥി വേഷത്തിലാണ് താരം എത്തിയത്. ചിത്രീകരണ സമയത്ത് മമ്മൂട്ടി നിരവധി ഉപദേശങ്ങൾ തന്നിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തത് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവം ആയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. മമ്മൂക്കയ്‌ക്കൊപ്പം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് വളരെ ആശങ്കയിൽ ആയിരുന്നു. ഇതറിഞ്ഞ അദ്ദേഹം തന്നെ ആശ്വസിപ്പിക്കുകയും രംഗത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ പറഞ്ഞുവെന്നും രാജീവ് പിള്ള കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com