സിറിയയിൽ പോകണമെന്ന് അല്ലി, യുസ്ര മർദിനിയെക്കുറിച്ച് കേട്ട് അമ്പരന്ന് പൃഥ്വിയും സുപ്രിയയും 

അല്ലി തന്നെയും പൃഥ്വിയെയും അത്ഭുതപ്പെടുത്തിയ സംഭവമാണ് സുപ്രിയ വിവരിച്ചിരിക്കുന്നത് 
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ താരമാണ് നടൻ പൃഥ്വിരാജിന്റെ മകൾ അലംകൃത. പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെയാണ് ആരാധകർ അല്ലിയെ അടുത്തറിയുന്നത്. ഇപ്പോഴിതാ അല്ലിയുടെ വായനാശീലവും ആറു വയസുകാരിയുടെ ആ​ഗ്രഹവും തുറന്നുകാട്ടി സുപ്രിയ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. അവധിക്കാലത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ അല്ലി തന്നെയും പൃഥ്വിയെയും അത്ഭുതപ്പെടുത്തിയ സംഭവമാണ് സുപ്രിയ വിവരിച്ചിരിക്കുന്നത്. 

"ഡാഡ തിരിച്ച് വീട്ടിൽ എത്തിയതുകൊണ്ടുതന്നെ ഇന്നത്തെ അത്താഴസമയം 'ഫാമിലി ടൈം' ആയിരുന്നു. അടുത്ത അവധിക്ക് എവിടെ പോണമെന്ന ചർച്ചകൾക്കിടയിൽ അല്ലി ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തി. സിറിയയിൽ പോകണമെന്നാണ് അവൾ പറഞ്ഞത്. എന്തുകൊണ്ടാണെന്ന് പറഞ്ഞപ്പോൾ, അവിടെയാണ് യുസ്ര മർദിനി, വിമത പെൺകുട്ടികളിൽ ഒരാൾ, താമസിച്ചിരുന്നതെന്ന് അല്ലി പറഞ്ഞു. അവിചാരിതമായ അവളുടെ ഈ ആവശ്യത്തിൽ ഡാഡയും ഞാനും അമ്പരന്നുപോയി, പക്ഷെ ഈ യുസ്ര മർദിനി ആരാണെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അല്ലി പിന്നെ അവളുടെ മാതാപിതാക്കൾക്ക് യുസ്രയെക്കുറിച്ച് പഠിപ്പിച്ചുതരാൻ തുടങ്ങി. ഞങ്ങൾ ഇപ്പോഴും ആ സംഭാഷണത്തിൽ തന്നെയാണ്. ഇന്നത്തെ ആറ് വയസുകാരിക്ക് അറിയാവുന്ന കാര്യങ്ങൾ!!! അല്ലിയുടെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം",  സുപ്രിയ കുറിച്ചു. 

'ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റിബൽ ഗേൾസ്' എന്ന പുസ്തകമാണ് അല്ലിയുടെ പ്രിയപ്പെട്ട പുസ്തകമായി അവതരിപ്പിച്ചിരിക്കുന്നത്. സിറിയയിലെ നീന്തൽ താരമായ യൂസ്‌റയുടെ ജീവിതം പറയുന്ന ചെറുകഥാ സമാഹാരമാണ് ഇത്. അഭയാർത്ഥിയായി ജർമനിയിലെത്തി വിജയം കൈപ്പിടിയിലൊതുക്കിയ യുവതിയാണ് ഈ 22കാരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com