'നിങ്ങള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്'; ആരാധകരോട് സണ്ണി ലിയോണി; ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍ക്കൊപ്പം താരം പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്
സണ്ണി ലിയോണി/ ട്വിറ്റർ
സണ്ണി ലിയോണി/ ട്വിറ്റർ

ബോളിവുഡ് നടി സണ്ണി ലിയോണിക്കെതിരെ കേരളത്തില്‍ വഞ്ചന കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. ലക്ഷങ്ങള്‍ വാങ്ങി പറ്റിച്ചു എന്നാണ് താരത്തിന് എതിരെയുള്ള പരാതി. പെരുമ്പാവൂര്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ക്കൊപ്പം താരം പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് താരം ആരാധകരോട് പറഞ്ഞിരിക്കുന്നത്. 

നിങ്ങള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്, നിങ്ങള്‍ക്ക് മുന്‍പിലുള്ളത് മാത്രം വിശ്വസിക്കുക- താരം കുറിച്ചു. കേരളത്തിലെ അവധി ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് കുറിപ്പ്. പച്ച ചെക്ക് ഓഫ് ഷോള്‍ഡര്‍ ടോപ്പും മാച്ചിങ് ഷോര്‍ട്്‌സും ധരിച്ച് കായലിന് അരികെ നില്‍ക്കുന്ന സണ്ണിയാണ് ചിത്രത്തില്‍. ഈ വേഷത്തില്‍ അതിസുന്ദരിയാണ് താരം. 

നേരത്തെയും വിവാദങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ താരം മറുപടി പറഞ്ഞിരുന്നു. വസ്തുതകള്‍ എത്ര വളച്ചൊടിച്ചാലും അത് സത്യമായി നിലനില്‍ക്കും എന്നാണ് താരം കുറിച്ചത്. ഇപ്പോള്‍ കുടുംബത്തിനൊപ്പം പൂവാറില്‍ വെക്കേഷനിലാണ് താരം. കേരളത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. 

അതിനിടെ വഞ്ചന കേസില്‍ സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സ്‌റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തിയെന്നുമാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയില്‍ പറയുന്നത്. കേസ് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ െ്രെകംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കി. നടിയെ ചോദ്യം ചെയ്യുന്നതിലും തടസമില്ല. എന്നാല്‍ സിആര്‍പിസി 41 എ പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com