സണ്ണി ലിയോണിക്ക് പണം നല്‍കിയത് പരാതിക്കാരനല്ല, ഇരുവരും തമ്മില്‍ കരാറില്ല; കൂടുതല്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് എസ്പി

സണ്ണി ലിയോണിക്ക് പരാതിക്കാരന്‍ നേരിട്ട് പണം കൈമാറിയിട്ടില്ലെന്നും പണം നല്‍കിയവരൊന്നും താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ലെന്നും എസ്പി വ്യക്തമാക്കി
സണ്ണി ലിയോണി/ ട്വിറ്റര്‍
സണ്ണി ലിയോണി/ ട്വിറ്റര്‍

കൊച്ചി; സണ്ണി ലിയോണിക്ക് എതിരായ വഞ്ചന കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് എസ്പി ടോമി സെബാസ്റ്റിയന്‍. സണ്ണി ലിയോണിക്ക് പരാതിക്കാരന്‍ നേരിട്ട് പണം കൈമാറിയിട്ടില്ലെന്നും പണം നല്‍കിയവരൊന്നും താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. പരിപാടിയില്‍ നടക്കാതെ പോയത് ആരുടെ ഭാഗത്തെ പിഴവുകൊണ്ടാണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സണ്ണി ലിയോണിയുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. കൊടുത്തേക്കുന്നവരുടെ വിവരം ക്രൈംബ്രാഞ്ചിന്റെ കയ്യിലുണ്ട്. പരാതിക്കാരനല്ല പണം നല്‍കിയിരിക്കുന്നത്. പരാതിക്കാരന്‍ കോര്‍ഡിനേറ്റര്‍ മാത്രമാണ്. വേറെ ആളുകളാണ് പണം നല്‍കിയിരിക്കുന്നത്. അവര്‍ പരാതി നല്‍കിയിട്ടില്ല. കോര്‍ഡിനേറ്ററെക്കൊണ്ട് പ്രോഗ്രാം നടത്തിക്കുന്നതിനായി മറ്റുള്ളവര്‍ പൈസ ഇന്‍വെസ്റ്റ് ചെയ്തത്.- ടോമി സെബാസ്റ്റിയന്‍ പറഞ്ഞു. 

സണ്ണി ലിയോണും പരാതിക്കാരനുമായി കരാറുകളൊന്നുമില്ലെന്നും വാക്കാല്‍ പറഞ്ഞ് ഉറപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പറഞ്ഞ ഡെയ്റ്റുകളിലൊന്നും പ്രോഗ്രാം നടത്താന്‍ കോര്‍ഡിനേറ്റര്‍ക്ക് സാധിച്ചില്ലെന്നാണ് സണ്ണി ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. 2019 ല്‍ സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയിരുന്നെങ്കിലും പറഞ്ഞുറപ്പിച്ച പണം പരാതിക്കാരന്‍ നല്‍കാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുത്തില്ല. മാത്രമല്ല ഇനി ഒരു പരിപാടി നടത്തിയാല്‍ സൗജന്യമായി പങ്കെടുക്കാമെന്നും സണ്ണി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ താരത്തിനെതിരെയുള്ള വഞ്ചനക്കേസ് നിലനില്‍ക്കുമോ എന്നറിയാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com