മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി മോഹൻലാൽ; ദുൽഖറിന്റെ മറിയത്തോട് കളി പറഞ്ഞ് താരം; ചിത്രം വൈറൽ

മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടിലാണ് മോഹൻലാൽ എത്തിയത്
മോഹൻലാൽ ദുൽഖറിനും കുടുംബത്തിനുമൊപ്പം/ ഫേയ്സ്ബുക്ക്
മോഹൻലാൽ ദുൽഖറിനും കുടുംബത്തിനുമൊപ്പം/ ഫേയ്സ്ബുക്ക്

ലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പേരിൽ ആരാധകർ തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്. എന്നാൽ സിനിമക്ക് പുറത്തും ശക്തമായ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയ മോഹൻലാലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടിലാണ് മോഹൻലാൽ എത്തിയത്. ദുൽഖർ സൽമാനും ഭാര്യ അമാലിനും മകൾ മറിയക്കുമൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. മറിയത്തോട് കളി പറഞ്ഞു നിൽക്കുകയാണ് താരം. ഇത് കണ്ട് മോഹൻലാലിനെ കൗതുകത്തോടെ മറിയം നോക്കുന്നതും കാണാം. മൂന്ന് ആഴ്ചകൾക്കു മുമ്പുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായത്. 

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ചിത്രം. മോഹൻലാലും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രമുണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com