ഓസ്കർ ചുരുക്കപ്പട്ടികയിൽ സോഹൻ റോയിയുടെ ബ്ലാക്ക് സാൻഡും, പറയുന്നത് 'സേവ് ആലപ്പാട്' പ്രക്ഷോഭം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 05:37 PM |
Last Updated: 12th February 2021 08:39 AM | A+A A- |
സോഹൻ റോയ്/ ഫേയ്സ്ബുക്ക്
സോഹൻ റോയ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ബ്ലാക്ക് സാന്‍ഡ്' ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റി പതിനാല് ഡോക്യുമെന്ററികളുടെ പട്ടികയിലാണ് ചിത്രം ഇടംപിടിച്ചത്. കേരളത്തിലെ ആലപ്പാട്ടെ കരമണൽ ഖനനത്തെക്കുറിച്ചും തുടർന്നുണ്ടായ പ്രക്ഷോഭവും ആധാരമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
ഓസ്‌കാര്‍ അവാര്‍ഡിനായി മത്സരിക്കുന്നവയുടെ പട്ടികയില്‍ ഈ ലഘു ചിത്രവും ഇടം നേടിയതോടെ ആലപ്പാട്ടെ കരിമണല്‍ ഖനനവും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന് സോഹൻ റോയ് പറഞ്ഞു. ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച ഒരു സമഗ്ര ചിത്രം ഇതിലൂടെ കാഴ്ചക്കാര്‍ക്ക് ലഭിക്കും. ഖനനത്തിന്റെ ചരിത്രം, അത് സംബന്ധിച്ച പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയമായ അപഗ്രഥനം എന്നിവ മുതല്‍ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വരെ ഈ ലഘു ചിത്രത്തില്‍ വിശദമാക്കിയിട്ടുണ്ട്.
Posted by Sohan Roy on Tuesday, February 9, 2021
അഭിനി സോഹന്‍ റോയ് ആണ് ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായുള്ള ഗവേഷണവും തിരക്കഥ യും നിർവഹിച്ചിരിക്കുന്നത്എ ഹരികുമാറാണ്. പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ബിജുറാം ആണ്. ജോണ്‍സണ്‍ ഇരിങ്ങോള്‍ എഡിറ്റിങ് മേല്‍നോട്ടവും ടിനു ക്യാമറയും നിര്‍വഹിച്ചിരിക്കുന്നു ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
കേരളത്തിലേയും കേന്ദ്രത്തിലേയും പൊതുമേഖലാസ്ഥാപനങ്ങള്‍ സംയുക്തമായി കൊല്ലം ആലപ്പുഴ ജില്ലകളിലായാണ് ഖനനം നടത്തുന്നത്. ഖനനത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ തീരദേശ മേഖലയില്‍ താമസിക്കുന്ന ഒട്ടനവധി ആളുകള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് 'സേവ് ആലപ്പാട് ' എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭം ദേശീയശ്രദ്ധവരെ ആകര്‍ഷിക്കുകയുണ്ടായി.