പ്രണയദിനം ആഘോഷമാക്കാൻ പ്രഭാസ്; ആരാധകർക്ക് സമ്മാനമായി രാധേശ്യാം ടീസർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 02:41 PM |
Last Updated: 12th February 2021 02:41 PM | A+A A- |
രാധേശ്യാം പോസ്റ്റർ
പ്രണയദിനത്തിൽ ആരാധകർക്ക് സമ്മാനം നൽകാൻ തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസ്. താരത്തിന്റെ പുതിയ സിനിമ രാധേശ്യാമിന്റെ ടീസറാണ് വാലന്റൈൻസ് ദിനത്തിൽ പുറത്തെത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് താരം തന്നെയാണ് ഇത് ആരാധകരെ അറിയിച്ചത്.
രാധേശ്യാമിലെ ചെറിയ കാഴ്ചയുമായി പ്രണയദിനത്തിൽ കാണാം എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ പുറത്തുവിട്ടത്. റോമിന്റെ മനോഹരമായ പാതയോരത്തിലൂടെ നടക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററിൽ കാണുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ രാവിലെ 9.18ന് ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
See you all on Valentine’s Day for a glimpse of #RadheShyam #director_radhaa Pooja Hegde UV Creations T-Series Films...
Posted by Prabhas on Thursday, February 11, 2021
പൂജെ ഹെഡ്ജെ നായികയായി എത്തുന്ന ചിത്രം പിരിയഡ് റൊമാന്റിക് മൂവിയാണ്. 80 കളിലെ പ്രണയമാണ് ചിത്രത്തിൽ പറയുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.തെലുങ്കില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസിനെത്തും.