പൂര്‍ണകുംഭം തലയിലേന്തി പ്രിയങ്ക ചോപ്ര, തൊട്ടുപിന്നാലെ ജൊനാസും; വൈറലായി ചിത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 04:27 PM |
Last Updated: 12th February 2021 04:27 PM | A+A A- |
പ്രിയങ്കയും നിക്ക് ജൊനാസും/ ഇന്‍സ്റ്റഗ്രാം
ഹോളിവുഡില്‍ നിരവധി ആരാധകരുള്ള ദമ്പതികളാണ് പ്രിയങ്ക ചോപ്രയും ജൊനാസും. ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെങ്കിലും ഇപ്പോഴും ആ പഴയ ഇന്ത്യന്‍ പെണ്‍കുട്ടി തന്നെയാണ് പ്രിയങ്ക. പുതിയ വീട്ടിലേക്കുള്ള താമസം പോലും ഹിന്ദു ആചാരപ്രകാരമായിരുന്നു. ഇപ്പോള്‍ വീടിന്റെ പാലു കാച്ചല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
പൂര്‍ണകുംഭംതലയില്‍വെച്ച് നടക്കുന്ന പ്രിയങ്കയാണ് ചിത്രത്തില്‍. തൊട്ടു പിറകെ വാതില്‍ കടന്നു വരുന്ന ജൊനാസിനേയും കാണാം. ഡിസൈനറായ മസബ ഗുപ്തയുടെ ഹൗസ് ഓഫ് മസബയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. സ്‌പെഷ്യല്‍ ഡേയില്‍ മസബയുടെ വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരുന്നത്. ഐവറി നിറത്തിലുള്ള വണ്‍ ഷോള്‍ഡര്‍ ട്യൂണിക്കും പാന്റ്‌സുമായിരുന്നു പ്രിയങ്കയുടെ വേഷം. ചടങ്ങുകള്‍ക്കായി ഓറഞ്ച് നിറത്തിലുള്ള ഷോള്‍ താരം തലയിലൂടെ ധരിച്ചിരുന്നു.
ഇപ്പോള്‍ തന്റെ പുസ്തകം അണ്‍ഫിനിഷഡിന്റെ പ്രമോഷന്‍ തിരക്കിലാണ് താരം. നെറ്റ്ഫഌക്‌സ് റിലീസായിരുന്ന വൈറ്റ് ടൈഗറിലാണ് പ്രിയങ്കയെ അവസാനമായി കണ്ടത്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.