90 ലക്ഷത്തിന്റെ മേഴ്‌സിഡസ് ആഡംബര വാന്‍ സ്വന്തമാക്കി ശില്‍പ ഷെട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 05:31 PM |
Last Updated: 12th February 2021 05:31 PM | A+A A- |
ശില്‍പ ഷെട്ടിയും രാജ്കുന്ദ്രയും ആഡംബര വാനില്‍/ വിഡിയോ ചിത്രം
ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും മേഴ്‌സിഡസ് ബെന്‍സിന്റെ ആഡംബര വാന്‍ സ്വന്തമാക്കി. ആധുനിക സൗകര്യങ്ങളോടു കൂടിയ ആഡംബര വാഹനമായ ബെന്‍സിന്റെ വി ക്ലാസ് ലക്ഷ്വറി എവിപിയാണ് താരദമ്പതികള്‍ വാങ്ങിയത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനമാണിത്.
കറുത്ത നിറമുള്ള വി ക്ലാസാണ് ശില്‍പ്പയുടേത്. ബേസ് മോഡലായ വാഹനത്തിന് 71.10 ലക്ഷം രൂപ എക്‌സ് ഷോറൂം വിലവരും. നിരത്തിലെത്തുമ്പോള്‍ ഇതിന്റെ വില ഏകദേശം 90 ലക്ഷത്തോളമായി ഉയരും. നേരത്തെ ഹൃതിക് റോഷന്‍, അമിതാഭ് ബച്ചത് തുടങ്ങിയവര്‍ ഈ ആഡംബര വാഹനം നേരത്തെ സ്വന്തമാക്കിയിരുന്നു.
ബെന്‍സിന്റെ ആഡംബര വാനായ വി-ക്ലാസിന്റെ മൂന്നു വകഭേദങ്ങളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. എക്‌സ്‌ക്ലൂസീല് മോഡലിന് 87.70 ലക്ഷമാണ് എക്‌സ് ഷോറൂം വില. എലൈറ്റിന് 1.10 കോടി വിലവരും. 2 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 162 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കുമുണ്ട്. ബിഎംഡബ്ല്യു ഐ80, റേഞ്ച് റോവര്‍ തുടങ്ങിയ വാഹനങ്ങള്‍ സ്വന്തമായുള്ള താരമാണ് ശില്‍പ ഷെട്ടി.