ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ, ഈ ചോദ്യമെങ്കിലും മാറ്റിപ്പിടിക്കൂ'; വിമർശകന് മറുപടിയുമായി റിമി ടോമി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 11:01 AM |
Last Updated: 13th February 2021 11:21 AM | A+A A- |
റിമി ടോമി/ ഇൻസ്റ്റഗ്രാം
ഗായികയും അവതാരികയും വിധികർത്താവുമെല്ലാമായി സിനിമയിലും ടെലിവിഷൻ രംഗത്തും നിറഞ്ഞു നിൽക്കുകയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വൈറലായ താരം ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് അടിയിൽ പരിഹാസവുമായി എത്തിയ ആൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്.
‘വർക്കൗട്ട് ചെയ്യുമ്പോഴും മേക്കപ് ഇടുമോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒട്ടും വൈകാതെ മറുപടിയുമായി താരം രംഗത്തെത്തി. ‘ഇത് B612 ആപ്പിൽ പകര്‍ത്തിയ ചിത്രമാണെന്നും ഈ ചോദ്യമൊന്നു മാറ്റിപ്പിടിക്കൂ എന്നും റിമി കുറിച്ചു. ‘ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാൻ നിർബന്ധിച്ച് ഇട്ടോ- എന്നായിരുന്നു താരം കുറിച്ചത്.
പ്രൊഫണൽ ബോക്സറായ ജാക്ക് ഡെംസെയുടെ വാക്കുകൾക്കൊപ്പമായിരുന്നു താരത്തിന്റെ ഫോട്ടോ. എഴുന്നേൽക്കാൻ സാധിക്കാത്ത സമയത്ത് എഴുന്നേൽക്കുന്നവനാണ് യഥാർത്ഥ ഹീറോ എന്നാണ് താരം കുറിച്ചത്. അടിക്കുറിപ്പ് ഗംഭീരമാണെന്നും മേരികോം ആകുമോ എന്നു ചോദിച്ചുകൊണ്ട് സീരിയൽ താരം വിവേക് ഗോപനും രംഗത്തെത്തി. ഇതിന് രസകരമായാണ് റിമി മറുപടി നൽകിയത്. ചിലപ്പോൾ ആയിക്കൂടായ്കയില്ല. വെറുതെ പ്രോത്സാഹിപ്പിക്കല്ലേ’ എന്നാണ് താരം കുറിച്ചത്.
ആദ്യമായല്ല റിമി വർക്കൗട്ട് വിഡിയോകൾ പങ്കുവെക്കുന്നത്. ഇതിന് മുൻപ് തന്റെ യൂട്യൂബ് ചാനലിലൂടെ ശരീരഭാരം കുറഞ്ഞത് എങ്ങനെയെന്ന് വ്യക്തമാക്കിയിരുന്നു. നിരവധി വർക്കൗട്ട് വിഡിയോകളും താരം പങ്കുവെക്കാറുണ്ട്.