'ഈ വേഷവും രൂപവും അഴിച്ചുവെക്കുന്നു, ഒരു വർഷത്തിന് ശേഷം വീണ്ടും കാമറക്കു മുന്നിലേക്ക്'; ദുൽഖറിന്റെ ചിത്രത്തിൽ മനോജ് കെ ജയനും
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 05:32 PM |
Last Updated: 13th February 2021 05:32 PM | A+A A- |
മനോജ് കെ ജയൻ, ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക്
ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം കാമറക്കുമുൻപിലേക്ക് വീണ്ടും എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മനോജ് കെ ജയൻ. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. കൊറോണ കാലം സമ്മാനിച്ച സോൾട്ട് ആന്റ് പെപ്പർ ലുക്ക് ഒഴിവാക്കിക്കൊണ്ടാണ് താരം പുതിയ ചിത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. താടി നീട്ടിയ ലുക്കിനൊപ്പമുള്ള ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ദുൽഖറും റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. പ്രമുഖ തിരക്കഥാകൃത്തുക്കളാണ് ബോബി സഞ്ജയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഡയാന പെന്റിയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം ദുൽഖർ തന്നെയാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മനോജ് കെ ജയന്റെ കുറിപ്പ് വായിക്കാം
നമസ്കാരം കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു… പകരം.... ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് പുതിയ രൂപത്തിൽ … പുതിയ ഭാവത്തിൽ തന്റെ ഓരോ സിനിമയിലൂടെയും, സംവിധാനത്തിന്റെ versatality എന്തെന്ന് കാണിക്കുന്ന The Brilliant റോഷൻ ആൻഡ്രൂസിന്റെ സിനിമയിൽ, താര രാജകുമാരൻ Awesome and Handsome ദുൽഖർ സൽമാൻ നിർമ്മിച്ചു നായകനാവുന്ന സിനിമ, നവ മലയാള സിനിമയ്ക്ക് തിരക്കഥയുടെ കെട്ടുറപ്പെന്തെന്ന്
മനസ്സിലാക്കി കൊടുത്തുകൊണ്ടേയിരിക്കുന്ന… Excellent Writers ബോബി സഞ്ജയുടെ തിരക്കഥ… കൂടെ…എന്നെ എന്നും പിന്തുണയ്ക്കുന്ന നിങ്ങളുടെ പ്രാർത്ഥനയും,സ്നേഹവും ഉണ്ടാവുമെന്ന വിശ്വാസത്തിൽ…തുടങ്ങുന്നു.
നമസ്കാരം കൊറോണക്കാലം സമ്മാനിച്ച ഈ വേഷവുംരൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു… പകരം....ഒരു വർഷത്തെ...
Posted by Manoj K Jayan on Friday, February 12, 2021