ജോളിയും പത്രോസും നാല് മക്കളും; തണ്ണീർമത്തന് ശേഷം പത്രോസിന്റെ പടപ്പുകളുമായി ഡിനോയ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2021 11:47 AM  |  

Last Updated: 13th February 2021 11:47 AM  |   A+A-   |  

pathrosinte_padappukal announced

ഷറഫുദ്ദീൻ, പത്രോസിന്റെ പടപ്പുകൾ പോസ്റ്റർ, ​ഗ്രേസ് ആന്റണി/ ഫേയ്സ്ബുക്ക്

 

ജോളിയുടെ പേരിലുള്ള റേഷൻ കാർഡ്, ഭർത്താവ് പത്രോസും നാലു മക്കളുമുള്ള കുടുംബം. ഷറഫുദ്ദീനും ​ഗ്രേസ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മികച്ച വിജയം നേടിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് പത്രോസിന്റെ പടപ്പുകൾ എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. 

ജോളിയുടേയും പത്രോസിന്റേയും റേഷൻ കാർഡ് ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റർ. മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അഫ്സൽ അബ്ദുൽ ലത്തീഫാണ് സംവിധാനം ചെയ്യുന്നത്.ഷറഫുദ്ദീനും ​ഗ്രേസിനുമൊപ്പം  ഡിനോയ് പൗലോസ്, നസ്ലിന്‍, രഞ്ജിത മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. പത്രോസിന്റെ മൂത്ത മകൻ സോണി പത്രോസായാണ് ഷറഫുദ്ദീൻ എത്തുന്നത്. ഒരു ചെറിയ പൊളി പ്രതീക്ഷയോടെ പത്രോസിന്റെ മൂത്ത പുത്രൻ എന്ന അടിക്കുറിപ്പിലാണ് താരം പോസ്റ്റർ പങ്കുവെച്ചത്. 

ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്‌സ് ബിജോയ്. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു.
വ്യത്യസ്തമായ