ദേവരാ​ഗത്തിന് ശേഷമുള്ള വരവ്, ഒറ്റിലൂടെ അരവിന്ദ് സ്വാമി മലയാളത്തിലേക്ക്, ഒപ്പം കുഞ്ചാക്കോ ബോബനും

ഒറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്
കുഞ്ചാക്കോ ബോബൻ/ ഫേയ്സ്ബുക്ക്, അരവിന്ദ് സ്വാമി/ ട്വിറ്റർ
കുഞ്ചാക്കോ ബോബൻ/ ഫേയ്സ്ബുക്ക്, അരവിന്ദ് സ്വാമി/ ട്വിറ്റർ

25 വർഷത്തിന് ശേഷം തമിഴ് നടൻ അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്നു. തീവണ്ടിയുടെ സംവിധായകന്‍ പി. ഫെല്ലിനിയുടെ പുതിയ ചിത്രത്തിലാണ് അരവിന്ദ് സ്വാമി എത്തുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. 

കുഞ്ചാക്കോ ബോബനാണ് വാർത്ത പങ്കുവെച്ചത്. മനോഹരമായ പ്രണയനിമിഷങ്ങൾ നമുക്ക് സമ്മാനിച്ചയാൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നാണ് കുഞ്ചാക്കോ ബോബൻ ഫേയ്സ്ബുക്കിൽ കുറിച്ചത്. എസ്. സജീവിന്റേതാണ് തിരക്കഥ. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 27 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലാണ് ഷൂട്ട്.

ഭരതൻ സംവിധാനം ചെയ്ത ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി അവസാനമായി മലയാളത്തിൽ എത്തുന്നത്. ഒരുകാലത്ത് തെന്നിന്ത്യൻ ലോകത്തെ പ്രണയനായകനായി തിളങ്ങി നിന്നിരുന്ന താരം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. എന്നാൽ പതിവ് പ്രണയതാരമായല്ല അരവിന്ദ് സ്വാമി തിരിച്ചെത്തിയത്. അസാധ്യ വില്ലനായാണ്. പഴയ പ്രണയനായകനാണെന്ന് പറഞ്ഞ് മുട്ടാൻ പോവല്ലേ എന്ന് ചാക്കോച്ചനെ ഉപദേശിക്കുന്നവരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com