മൂന്നാറിൽ അവധി ആഘോഷിച്ച് നവ്യ നായർ; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 04:21 PM |
Last Updated: 14th February 2021 04:24 PM | A+A A- |
നവ്യ നായർ/ ഇൻസ്റ്റഗ്രാം
മൂന്നാറിൽ അവധി ആഘോഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് നടി നവ്യ നായർ. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. കുടുംബത്തിനൊപ്പമാണ് താരം മൂന്നാറിൽ എത്തിയത്.
തേയിലത്തോട്ടത്തിൽ നിന്നും മലമുകളിൽ നിന്നെല്ലാമുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മകനൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാറിലെ മനോഹരമായ സ്ഥലങ്ങൾ മാത്രമല്ല ഭക്ഷണവും നവ്യയുടെ മനം കവർന്നിരിക്കുകയാണ്. വാലന്റൈൻ സ്പെഷ്യലായി കഴിച്ചായി മൂന്നാർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മൂന്നാറിലെ ഡ്രീം കാച്ചർ റിസോർട്ടിലാണ് നവ്യയുടെ അവധി ആഘോഷം.
നീണ്ട ഇടവേളക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്താനുള്ള കാത്തരിപ്പിലാണ് നവ്യ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയിൽ പ്രധാന റോളിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന് യു സർട്ടിഫിക്കറ്റ് കിട്ടിയതായി താരം അറിയിച്ചിരുന്നു. വിനായകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.