കുടവയറനായി ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ പുതിയ പോസ്റ്റർ കണ്ട് ഞെട്ടി ആരാധകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 03:38 PM |
Last Updated: 14th February 2021 03:38 PM | A+A A- |
മേപ്പടിയാൻ പോസ്റ്റർ
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാന്റെ പുതിയ പോസ്റ്റർ പുറത്ത്. കുടവയറുള്ള ലുക്കിലാണ് ഉണ്ണി മുകുന്ദൻ. കിണറിന്റെ കരയിൽ നിന്ന് കുളിക്കുന്ന ഉണ്ണിയാണ് പോസ്റ്ററിൽ. കൂടെ ഒരു പട്ടിയുമുണ്ട്. മലയാളത്തിലെ പ്രധാന മസിൽ മാന്റെ കുടവയറാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അപാര മേക്കോവർ എന്നാണ് ആരാധകരുടെ കമന്റ്.
ചിത്രത്തിന്റെ കഥാപാത്രമാവാൻ വേണ്ടി മാസങ്ങളുടെ പരിശ്രമത്തിന്റെ ഫലമായാണ് താരം ശരീരഭാരം കൂട്ടിയത്. സോഷ്യൽ മീഡിയയിൽ നിന്നെല്ലാം ഇടവേളയെടുത്തായിരുന്നു കഥാപാത്രമാകാനുള്ള തയാറെടുപ്പ് നടത്തിയത്. ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ് സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമ്മിക്കുന്നത്.
പക്കാ ഫാമിലി എന്റർടൈനർ ആയിട്ട് ഒരുങ്ങുന്ന മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായികയായിട്ട് എത്തുന്നത്. ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ എന്നിവർക്ക് പുറമെ ഇന്ദ്രൻസ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് രാഹുൽ സുബ്രമണ്യനാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.