നടി റബേക്ക സന്തോഷ് വിവാഹിതയാവുന്നു, വരൻ പ്രമുഖ സംവിധായകൻ; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 10:26 AM |
Last Updated: 15th February 2021 10:26 AM | A+A A- |
റബേക്കയും ശ്രീജിത്തും വിവാഹനിശ്ചയ വേളയിൽ/ ഇൻസ്റ്റഗ്രാം
സീരിയൽ നടി റബേക്ക സന്തോഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. യുവ സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് വരൻ. ഫെബ്രുവരി 14 ന് വീട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹനിശ്ചയം. കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചുവന്ന ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു റബേക്ക. വിവാഹനിശ്ചയത്തിന്റെ ഭാഗമായി മെഹന്തി ചടങ്ങും നടത്തിയിരിക്കുന്നു. പിഷാരടി, ബിബിൻ ജോർജ്, ധർമജൻ, മുന്ന, സുരഭി ലക്ഷ്മി, സലിംകുമാർ തുടങ്ങിയ സിനിമ സീരിയൽ രംഗത്തെ നിരവധി പ്രമുഖരും വിവാഹനിശ്ചയ ചടങ്ങിൽ എത്തിയിരുന്നു.