കബഡി കളിക്കാനിറങ്ങിയ മുകേഷിനെ കാലിൽ പിടിച്ച് വലിച്ചിട്ടു, ആവേശപ്പോരാട്ടം, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 10:55 AM |
Last Updated: 15th February 2021 11:06 AM | A+A A- |
കബഡി കളിക്കുന്ന മുകേഷ്/ വിഡിയോ ദൃശ്യം
കൊല്ലം എംഎൽഎയും നടനുമായ മുകേഷ് സിനിമയിലും പൊതുവേദിയിലും നിറസാന്നിധ്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു വിഡിയോ ആണ്. ആവേശത്തിൽ കബഡി കളിക്കുന്ന മുകേഷാണ് വിഡിയോയിൽ. താരം തന്നെയാണ് കോവിഡ് കാലത്തിന് മുൻപത്തെ വിഡിയോ ആരാധകർക്കായി പങ്കുവെച്ചത്.
കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണുന്നത്. കബടി കളിക്കാൻ ഇറങ്ങിയ മുകേഷിനെ കാലിൽ പിടിച്ച് വലിച്ചിട്ട് പുറത്താകുകയാണ് എതിർഭാഗം ടീം.
‘‘കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.’’- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് വിഡിയോ. ഹിറ്റ് സിനിമാ ഡയലോഗുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്.