പേളി മാണിയുടെ സഹോദരി റേച്ചലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ റൂബെന്‍, ചിത്രങ്ങളും വിഡിയോയും

 ശ്രീനിഷും കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് 
റേച്ചലിന്റെ വിവാഹനിശ്ചയം/ ചിത്രം: ഇന്‍സ്റ്റഗ്രാം
റേച്ചലിന്റെ വിവാഹനിശ്ചയം/ ചിത്രം: ഇന്‍സ്റ്റഗ്രാം

ടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. റൂബെന്‍ ബിജി തോമസ് ആണ് വരന്‍. കൊച്ചി കളമശ്ശേരിയിലെ ഇവന്റ് സെന്ററില്‍ വച്ചായിരുന്നു എന്‍ഗേജ്‌മെന്റ്.

പേളിയും ഭര്‍ത്താവ് ശ്രീനിഷുമാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളിലും വിഡിയോകളിലും നിറഞ്ഞുനില്‍ക്കുന്നത്. ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തമാണ് ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. നടി അമല പോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പേളിയുമൊത്തുള്ള അമലയുടെ ചിത്രവും ഏറെ വൈറലായിക്കഴിഞ്ഞു.

സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായി തിളങ്ങി നില്‍ക്കുന്ന റേച്ചല്‍ ഫാഷന്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഫാഷന്‍ ഡിസൈനിങ് പഠിച്ച റേച്ചലിന് ഒരു ഓണ്‍ലൈന്‍ ഡിസൈനര്‍ ബ്രാന്‍ഡും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com