ജോഷിയുടെ പാപ്പനാകാന്‍ സുരേഷ് ഗോപി, ഒപ്പം ഗോകുലും; ഏഴു വര്‍ഷത്തിന് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 01:02 PM |
Last Updated: 15th February 2021 01:02 PM | A+A A- |
സുരേഷ് ഗോപി, പോസ്റ്റർ, ജോഷി/ ഫേയ്സ്ബുക്ക്
സുരേഷ് ഗോപിയുടെ ജോഷിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ഗോപി തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അച്ഛനും മകനും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണിത്.
സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആര്‍ ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അജയ് ഡേവിഡ് കച്ചപ്പിള്ളിയാണ് കാമറ. ജേക്ക്‌സ് ബിജോയ് സംഗീതവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഡേവിഡ് കച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.
"BOX-OFFICINNNNNG" #PAAPPAN with The MASTER 'MAGNUM - CINE MAGNUM' #SG252 #Joshiy Sunny Wayne Nyla Usha Neeta...
Posted by Suresh Gopi on Sunday, February 14, 2021
ഇന്നലെ സുരേഷ് ഗോപി തന്നെയാണ് മാസ്റ്റര്‍ ക്രാഫ്റ്റ്മാനുമായി ഒന്നിക്കുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 2014ല്‍ ഇറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ജോഷിയും അവസാനമായി ഒന്നിച്ചത്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ആനക്കാട്ടില്‍ ചാക്കോച്ചി, നരിമാന്‍, കുട്ടപ്പായി, ആന്റണി പുന്നക്കാടന്‍, ജോസഫ് വടക്കന്‍ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങള്‍ സുരേഷ് ഗോപിക്ക് നല്‍കിയ സംവിധായകനാണ് ജോഷി.