ഷൂട്ടിങ്ങിനിടെ നടന് ജോണ്‍ എബ്രഹാമിന് പരിക്ക്; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ചില്ലുകമ്പി മുഖത്തടിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 16th February 2021 11:51 AM |
Last Updated: 16th February 2021 11:51 AM | A+A A- |
അറ്റാക്ക് ഷൂട്ടിങ്/ ചിത്രം: ഇൻസ്റ്റഗ്രാം
ഷൂട്ടിങ്ങിനിടെ നടന് ജോണ്‍ എബ്രഹാമിന് പരിക്ക്. 'അറ്റാക്ക്' എന്ന പുതിയ ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ചില്ലുകമ്പി മുഖത്തടിച്ചാണ് അപകടം.
പരിക്കേല്ക്കുന്നതിനിടെ എടുത്ത ചിത്രം പങ്കുവച്ച് നടന് തന്നെയാണ് അപകട വിവരം പുറത്തുവിട്ടത്. എങ്ങനെ ഇത് തുടങ്ങി... എങ്ങനെ പോകുന്നു... എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്. 'അറ്റാക്ക്', 'ആക്ഷന്‍ അഡിക്ട്' എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം കൊടുത്തിട്ടുണ്ട്. മുറിവേറ്റ ഭാഗങ്ങളില്‍ മരുന്നിടുന്ന അണിയറപ്രവര്‍ത്തകരുടെ ഒരു വിഡിയോയും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
ജാക്വിലിന് ഫര്‍ണാണ്ടസ്, റാകുല്ഡ പ്രീത്ത് സിങ് എന്നിവരാണ് അറ്റാക്കിലെ മറ്റു താരങ്ങള്‍. നവാഗതനായ ലക്ഷ്യ രാജ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.