രണ്ടു പതിറ്റാണ്ടിനു ശേഷം മേളയെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി; കരുതല്‍ കാഴ്ചയൊരുക്കി 80 സിനിമകള്‍ 

നഗരത്തില്‍ സജ്ജീകരിച്ചിരുക്കുന്ന ആറു തിയേറ്ററുകളിലായി 80 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:രണ്ടുപതിറ്റാണ്ടിനു ശേഷം നഗരത്തിലെത്തുന്ന  രാജ്യാന്തര ചലച്ചിത്ര മേളയെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊച്ചി . നഗരത്തില്‍ സജ്ജീകരിച്ചിരുക്കുന്ന ആറു തിയേറ്ററുകളിലായി 80 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 2500 പ്രതിനിധികള്‍ക്കാണ് മേളയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ സരിത സവിത സംഗീത തിയേറ്റര്‍ സമുച്ചയം ഉള്‍പ്പടെ വേദികള്‍ ഒരുങ്ങി കഴിഞ്ഞു. 

തിയേറ്ററുകളിലേക്കുള്ളപ്രവേശനംപൂര്‍ണമായുംറിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും.സീറ്റ്നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും.സിനിമ ആരംഭിക്കുന്നതിനു 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കും. റിസര്‍വേഷന്‍ അവസാനിച്ചതിനുശേഷം സീറ്റ്നമ്പര്‍ എസ്.എം.എസ്ആയിപ്രതിനിധികള്‍ക്ക് ലഭിക്കും. തെര്‍മല്‍ സ്‌കാനിംഗ്നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം.

മുപ്പതില്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങള്‍ മാറ്റുരക്കും . ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം. സരിത ,സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്‌ക്രീന്‍ 1  എന്നിവിടങ്ങളിലായാണ് മേള.

രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യദിനമായ ഇന്ന് ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 21 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്‌ക്രീന്‍ 1 എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ബുധനാഴ്ച പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍

സരിത: രാവിലെ 9.15 ന്  സ്‌െ്രെടഡിങ് ഇന്‍ടു ദ വിന്‍ഡ് (ലോക സിനിമ),  12.15 ന് ലൈല ഇന്‍ ഹൈഫ (ലോക സിനിമ), 2.45 ന് ദ വേസ്റ്റലാന്‍ഡ് (ലോക സിനിമ), 6.30 ന് ക്വോ വാഡിസ്, ഐഡ? ( ഉദ്ഘാടനചിത്രം)

സവിത: രാവിലെ 9.30 ന് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (മലയാള സിനിമ ഇന്ന്), 12.30 ന് തിങ്കളാഴ്ച നിശ്ചയം (മലയാള സിനിമ ഇന്ന്), 3.15 ന് വെയര്‍ ഈസ്  പിങ്കി? (ഇന്ത്യന്‍ സിനിമ ഇന്ന്)

സംഗീത : രാവിലെ 9.45 ന് നീഡില്‍ പാര്‍ക്ക് ബേബി (ലോകസിനിമ), 12 ന് യെല്ലോ ക്യാറ്റ് (ലോകസിനിമ),  2.30 ന്  മാളു (ലോകസിനിമ), 5.30 ന് 9,75 സാന്‍ഡിമെട്രേക്കരെ (ലോകസിനിമ)

കവിത: രാവിലെ 9.30 ന് സമ്മര്‍ ഓഫ് 85 (ലോകസിനിമ),12 ന്  ദ നെയിംസ് ഓഫ് ദ ഫ്‌ളവേഴ്‌സ് ( മത്സരവിഭാഗം), 2.30 ന്  ഇന്‍ ബിറ്റ്‌വീന്‍ ഡൈയിങ്  (മത്സരവിഭാഗം), 5ന് ഒയാസിസ് (ലീ ചാങ് ഡോങ്)

ശ്രീധര്‍: രാവിലെ 9.30 ന് ഫിലിം സോഷ്യലിസ്‌മെ (ഗൊദാര്‍ദ്), 12 ന് ദി ഇമേജ് ബുക്ക് (ഗൊദാര്‍ദ്), 2 ന് ഡിയര്‍ കോമ്‌റേഡ്‌സ് (ലോകസിനിമ)

പദ്മ സ്‌ക്രീന്‍ 1: രാവിലെ 10 ന് നൈറ്റ് ഓഫ് ദ കിംഗ്‌സ് (ലോകസിനിമ), 12.30 ന് ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്‌സ് എ റിസറക്ഷന്‍ (മത്സരവിഭാഗം), 3.30 ന് ദേര്‍ ഈസ് നോ ഈവിള്‍ (മത്സരവിഭാഗം)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com