ചോരയില്‍ മുങ്ങിയ കാല്‍പ്പാടുകള്‍, പേടിപ്പിച്ച് ജാന്‍വി കപൂര്‍; റൂഹ് ട്രെയിലര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 02:26 PM |
Last Updated: 16th February 2021 02:26 PM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
ജാന്‍വി കപൂര്‍, രാജ്കുമാര്‍ റാവു ചിത്രം റൂഹിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫുക്രി താരം വരുണ്‍ ശര്‍മ്മയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹോറർ-കോമഡി വിഭാഗത്തിലുള്ള ചിത്രം നവാഗത സംവിധായകന്‍ ഹര്‍ദ്ദിക് മെഹ്ത ആണ് ഒരുക്കുന്നത്. മാര്‍ച്ച് 11നാണ് ചിത്രത്തിന്റെ റിലീസ്.
നവദമ്പതികളെ ഇരയാക്കുന്ന ഒരു പ്രേതത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നതില്‍ നിന്നാണ് ട്രെയിലര്‍ തുടങ്ങുന്നത്. പാട്ടുപാടി വരനെ ഉറക്കുന്ന പ്രേതം വധുവിനെ തട്ടിക്കൊണ്ടുപോകും. ആത്മാവ് ശരീരത്തില്‍ ബാധിക്കുന്നതോടെ ജാന്‍വി പ്രേതമായി മാറും. രാജ്കുമാറിനെയും വരുണിനെയും പലപ്രാവശ്യം പേടിപ്പിക്കുന്നത് ട്രെയിലറില്‍ കാണാം. ഇരുവരും ചേര്‍ന്ന് പ്രേതത്തെ വലയിലാക്കാന്‍ കഴിവതും പരിശ്രമിക്കുന്നതാണ് ചിത്രത്തില്‍ കോമഡി കലര്‍ത്തുന്നത്.
സിനിമയുടെ വിസ്മയം തിരിച്ചുവരുമെന്ന് ഉറപ്പ് എന്ന് കുറിച്ചാണ് ജാന്‍വി ട്രെയിലര്‍ പങ്കുവച്ചത്.