ചലച്ചിത്ര മേളയില്‍ സലിം കുമാറിനെ ഒഴിവാക്കി, പ്രായക്കൂടുതല്‍ എന്നു കാരണം പറഞ്ഞതായി താരം, വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 12:29 PM |
Last Updated: 16th February 2021 12:29 PM | A+A A- |
സലിംകുമാര്‍/ഫയല്‍
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയതായി പരാതി. ഇരുപത്തിയഞ്ചു പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ ആക്ഷേപം.
തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് അന്വേഷിച്ചെന്നും പ്രായക്കൂടുതല്‍ എന്ന ന്യായീകരണമാണ് പറഞ്ഞതെന്നും സലിംകുമാര്‍ പ്രതികരിച്ചു. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്ന് അറിയാനാണ് വിളിച്ചു ചോദിച്ചത്. പ്രായക്കൂടുതല്‍ എന്നാണ് പറഞ്ഞത്. അതു വളരെ രസകരമായി തോന്നി. പുരസ്‌കാരം മേശപ്പുറത്തു വച്ചു നല്‍കിയവര്‍ ആണല്ലോ? കലാകാരന്മാരെ എന്തും ചെയ്യാമെന്ന് തെളിയിച്ചവരാണ് അവര്‍- സലിംകുമാര്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ നാലിടത്തായാണ് ചലച്ചിത്ര മേള നടത്തുന്നത്. തിരുവനന്തപുരത്ത് ആദ്യഘട്ട മേള കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് എറണാകുളത്ത് മേള നടക്കുന്നത്. പാലക്കാടും തലശ്ശേരിയിലുമാണ് ഇനി മേളന നടക്കാനുള്ളത്.