നടൻ മാധവന് ഡി–ലിറ്റ് ബിരുദം, ആശംസകളുമായി താരങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 12:37 PM |
Last Updated: 18th February 2021 12:37 PM | A+A A- |
ആർ മാധവൻ ഡോക്ടറേറ്റ് സ്വീകരിക്കുന്നു/ ഫേയ്സ്ബുക്ക്
തെന്നിന്ത്യൻ താരം മാധവന് ഡി–ലിറ്റ് ബിരുദം. കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിര്‍ത്തിയാണ് ഡോക്ടറേറ്റ്. കൊൽഹാപൂരിലെ ഡി വൈ പട്ടീൽ എജ്യുക്കേഷൻ സൊസൈറ്റിയാണ് താരത്തിന് ഡോക്ടർ ഓഫ് ലെറ്റേർസ് നൽകി ആദരിച്ചത്. സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിൽ വച്ചായിരുന്നു ആദരം.
ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ അംഗീകാരം സ്വീകരിക്കുന്നതായി മാധവൻ പറഞ്ഞു. പുതിയ പുതിയ വെല്ലുവിളികള്‍ ഉയർത്തുന്ന തരം പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാൻ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി. താരം സോഷ്യൽ മീഡിയയിലൂടെയും സന്തോഷം പങ്കുവെച്ചു. ബിരുദം സ്വീകരിക്കുന്നതിന്റെ ചിത്രമാണ് ആരാധകർക്കായി പോസ്റ്റ് ചെയ്തത്. നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തി.
So very humbled and grateful on being conferred the degree of Doctor of Letters (D. Litt.) by DY Patil Education Society, Kolhapur . This is an honor and a responsibility now.
Posted by R Madhavan on Wednesday, February 17, 2021
നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകനായും തിളങ്ങാൻ ഒരുങ്ങുകയാണ് മാധവൻ. താരം ആദ്യമായി സംവിധായകനാകുന്ന റോക്കട്രി - ദ് നമ്പി എഫക്ട് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മലയാളചിത്രം ചാർലിയുടെ റീമേക്ക് ആയ മാരാ എന്ന തമിഴ് സിനിമയാണ് ഏറ്റവും ഒടുവിൽ മാധവന്‍റേതായി പുറത്തിറങ്ങിയത്.