'വെറും ഇടതുപക്ഷമായാൽപ്പോരാ, ചെയർമാന്റെ ഇഷ്ടക്കാരനാവണം'; വിമർശനവുമായി വിസി അഭിലാഷ്

അക്കാദമിക്ക് രാഷ്ടീയ താൽപര്യമുണ്ടെന്നു പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നാണ് അഭിലാഷ് പറയുന്നത്
കമൽ/ ഫയൽ ചിത്രം, വിസി അഭിലാഷ്/ ഫേയ്സ്ബുക്ക്
കമൽ/ ഫയൽ ചിത്രം, വിസി അഭിലാഷ്/ ഫേയ്സ്ബുക്ക്

എഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കോൺ​ഗ്രസ് കാരനായതിനാലാണ് തന്നെ ഒഴിവാക്കിയത് എന്നായിരുന്നു താരത്തിന്റെ ആരോപണം. തുടർന്ന് ചലച്ചിത്ര അക്കാദമിയേയും ചെയർമാൻ കമലിനേയും രൂക്ഷമായി വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പാണ്. അക്കാദമിക്ക് രാഷ്ടീയ താൽപര്യമുണ്ടെന്നു പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നാണ് അഭിലാഷ് പറയുന്നത്. കടുത്ത ഇടതുപക്ഷ വിശ്വാസിയായ തന്റെ സിനിമ അവർ ‘നിഷ്ക്കരുണം’ തളളിയിട്ടുണ്ട്. വെറും ഇടതുപക്ഷമായാൽപ്പോരാ, ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണമെന്നാണ് അഭിലാഷ് പറയുന്നത്. 

വി.സി. അഭിലാഷിന്റെ കുറിപ്പ് വായിക്കാം

സലീമേട്ടനോടാണ്.

ഈ അക്കാദമിയ്ക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്ന പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എൻ്റെ സിനിമ (ആളൊരുക്കം) അവർ ' നിഷ്ക്കരുണം' തളളിയിട്ടുണ്ട്. അന്ന് എൻ്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, ''മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാൻ്റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാൻ്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിൻ്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിൻ്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജ്യൂറിക്കും പ്രിയപ്പെട്ടതാവും."

ദദ്ദാണ് ദദ്ദിൻ്റെ ഒരു ദിത്.

എന്ന് മറ്റൊരു പാവം നാഷണൽ അവാർഡ് ജേതാവ്- വി.സി.അഭിലാഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com