ബറോസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ലിഡിയൻ നാദസ്വരം എത്തി, ചേർത്തു പിടിച്ച് മോഹൻലാൽ; വൈറൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 02:43 PM |
Last Updated: 18th February 2021 02:46 PM | A+A A- |
ലിഡിയൻ നാദസ്വരത്തിനും സഹോദരി ആമൃത വർഷിണിക്കുമൊപ്പം മോഹൻലാൽ/ ട്വിറ്റർ
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് അണിയറയിൽ ഒരുങ്ങുകയാണ്. പ്രമുഖ പിയാനിസ്റ്റും സംഗീത സംവിധായകനുമായ കൗമാരക്കാരൻ ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായി മോഹൻലാലും ലിഡിയൻ നാദസ്വരവും കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ കുട്ടി സംഗീതജ്ഞൻ തന്നെയാണ് സന്തോഷം പങ്കുവെച്ചത്.
ഒരു വർഷത്തിനു ശേഷം വീണ്ടും ഈ മഹാ വ്യക്തിത്വത്തെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ലിഡിയൻ നേരിൽ കണ്ടു. എല്ലാവർക്കുമൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലിഡിയനൊപ്പം സഹോദരിയും ഗായികയുമായ അമൃത വർഷിണിയും ഉണ്ടായിരുന്നു. ലിഡിയനേയും അമൃതയേയും മോഹൻലാൽ ചേർത്തു നിർത്തിയിരിക്കുന്നതാണ് ചിത്രത്തിൽ.
It is pleasure to meet this kind personality today after a year in his debut directional movie work @Mohanlal pic.twitter.com/T3klmPrTbr
— Lydian Nadhaswaram Official (@lydian_official) February 17, 2021
ഇതിനു മുൻപ് ലിഡിയനു പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. സംഗീതസംവിധാനരംഗത്തേയ്ക്കുള്ള ലിഡിയന്റെ അരങ്ങേറ്റ ചിത്രമാണ് ബറോസ്. മാർച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കൊച്ചിയിലാകും പിന്നീടുള്ള ചിത്രീകരണം. 3 മാസത്തോളം ലാൽ ഇതിനൊപ്പമാകും ഉണ്ടാകുക. ബറോസിനു മുമ്പ് ഇനി അദ്ദേഹം സിനിമകളിൽ അഭിനയിക്കില്ലെന്നാണ് സൂചന.