ഷാരുഖ് ഖാന്റെ സിനിമയിൽ റോഷൻ മാത്യു, നായിക ആലിയ ഭട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 10:48 AM |
Last Updated: 18th February 2021 10:57 AM | A+A A- |
ഷാരുഖ് ഖാൻ, ആലിയ ഭട്ട്, റോഷൻ മാത്യു/ ഫേയ്സ്ബുക്ക്
ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം റോഷൻ മാത്യുവും. ഡാർലിങ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായികയായി എത്തുന്നത്. റോഷന്റെ രണ്ടാമത്ത ബോളിവുഡ് ചിത്രമാണ് ഇത്.
റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു അമ്മയുടേയും മകളുടേയും ജീവിതമാണ് പറയുന്നത്. മകളായി അലിയ ഭട്ടും അമ്മയായി ഷെഫാലി ഷായും എത്തുന്നു. വിജയ് വര്‍മ്മയും റോഷന്‍ മാത്യുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തെത്തിയിട്ടില്ല.
തിരക്കഥാകൃത്ത് ജസ്‍മീത് കെ റീന്‍ ആണ് 'ഡാര്‍ലിംഗ്‍സ്' സംവിധാനം ചെയ്യുന്നത്. ജസ്‍മീതിന്‍റെ സംവിധായക അരങ്ങേറ്റചിത്രമാണിത്. ഫോഴ്സ് 2, ഫാനി ഖാന്‍, പതി പത്നി ഓര്‍ വോ എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് ജസ്‍മീത്. മുംബൈയിലെ മധ്യവര്‍ഗ്ഗജീവിത പശ്ചാത്തലത്തിലാവും ചിത്രം. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനാണ് റെഡ് ചില്ലീസിന്‍റെ പദ്ധതിയെന്ന് അറിയുന്നു. പ്രീ-പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാവും.
അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണ് റോഷൻ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ചിത്രമായി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട 'ചോക്ക്ഡിലാണ് താരം അഭിനയിച്ചത്. ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. വിക്രത്തിനൊപ്പമെത്തുന്ന തമിഴ് ചിത്രം കോബ്രയിലും സുപ്രധാന വേഷത്തിൽ റോഷൻ അഭിനയിച്ചിട്ടുണ്ട്. മനു വാര്യയുടെ കുരുതി, സിബി മലയിലിന്‍റെ കൊത്ത്, സിദ്ധാര്‍ഥ ശിവയുടെ വര്‍ത്തമാനം എന്നിവയാണ് റോഷന്റെ പുതിയ ചിത്രങ്ങൾ.