സെറ്റു സാരിയുടുത്ത് തൂശനിലയിൽ സദ്യ കഴിച്ച് സണ്ണി ലിയോണി, കൂടെ ഡാനിയേലും മക്കളും; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 05:47 PM |
Last Updated: 18th February 2021 05:47 PM | A+A A- |
സണ്ണി ലിയോണിയും കുടുംബവും/ ഇൻസ്റ്റഗ്രാം
കഴിഞ്ഞ ഒരു മാസത്തോളമായി ബോളിവുഡി സുന്ദരി സണ്ണി ലിയോണി കേരളത്തിലാണ്. ഒരു ചാനലിന്റെ പരിപാടിയുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിലെത്തിയത്. കുടുംബത്തോടൊപ്പം കേരളത്തിലെത്തിയ താരം തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് താമസിക്കുന്നത്. അവിടെ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം താരം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ വൈറലാവുന്നത് കേരള സ്റ്റൈലിൽ സദ്യ കഴിക്കുന്ന സണ്ണിയുടേയും കുടുംബത്തിന്റേയും ചിത്രങ്ങളാണ്.
കേരളത്തനിമയിലായിരുന്നു ഇവരുടെ ആഘോഷം. സെറ്റു സാരിയുടുത്ത് കേരളമങ്കയായാണ് സണ്ണി എത്തിയത്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ് അണിഞ്ഞത്. മകൾ നിഷ പട്ടുപാവാടയും. തൂശനിലയിട്ട് സദ്യ കഴിക്കുന്ന സണ്ണിയുടേയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങളെല്ലാം. റിസോർട്ടിൽ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ടേബിളിൽ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സണ്ണിയുടെ രണ്ട് ആൺമക്കളുടെ പിറന്നാൾ ആഘോഷം. കേരളത്തിൽവച്ച് താരവും കുടുംബവും ഇത് ആഘോഷമാക്കിയിരുന്നു. കേരളത്തിലെ ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം താരം പങ്കുവെച്ചിരിക്കുന്നത്.