റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു, ടെലിഗ്രാമില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 08:02 AM |
Last Updated: 19th February 2021 12:02 PM | A+A A- |
മോഹൻലാൽ മീനക്കും അൻസിബക്കും എസ്തറിനുമൊപ്പം/ ട്വിറ്റർ
കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം ദൃശ്യം 2 ചോർന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിടുന്നതിന് മുൻപ് സിനിമ ടെലിഗ്രാമിലെത്തി.
വെള്ളിയാഴ്ച പുലർച്ചെയോടെ ഒടിടി റിലീസ് ചെയ്ത് രണ്ടുമണിക്കൂറിനുശേഷമാണ് ചിത്രത്തിന്റെ പതിപ്പ് ടെലിഗ്രാമിൽ ലഭ്യമായത്. ഇത് ആദ്യമായാണ് സൂപ്പർതാര ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ ടെലിഗ്രാമിൽ സിനിമ ചോർന്നതിനെ കുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് നിന്ന്
ഇതിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം വരുന്നതിന് ഇടയിലാണ് സിനിമ ചോർന്നിരിക്കുന്നത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.