സൂര്യ കോവിഡ് നെഗറ്റീവായി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് സുഹൃത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 11:43 AM |
Last Updated: 19th February 2021 11:43 AM | A+A A- |
സൂര്യ/ഫയല്‍ ചിത്രം
തമിഴ് സൂപ്പര്‍ താരം സൂര്യ കോവിഡ് മുക്തനായി. താരത്തിന്റെ സുഹൃത്തും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യനാണ് ട്വിറ്ററിലൂടെ സന്തോഷ വാര്‍ത്ത അറിയിച്ചത്. സൂര്യയുടെ ആരോഗ്യത്തിന് വേണ്ട പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ട്വിറ്ററില്‍ കുറിച്ചു.
ഫെബ്രുവരി ഏഴിനാണ് താന്‍ കോവിഡ് ബാധിതനായെന്ന വിവരം സൂര്യ ആരാധകരെ അറിയിക്കുന്നത്. തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ദിവസങ്ങള്‍ നീണ്ട ചികിത്സക്കു ശേഷമാണ് താരം കോവിഡ് മുക്തനാകുന്നത്.
ഫെബ്രുവരി 11 ന് സൂര്യ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് പറഞ്ഞുകൊണ്ട് സഹോദരനും നടനുമായ കാര്‍ത്തി ട്വീറ്റ് ചെയ്തിരുന്നു. ക്വാറന്റീന്‍ ദിനങ്ങള്‍ക്ക് ശേഷം പണ്ടിരാജിന്റെ സിനിമയുടെ ലൊക്കേഷനിലേക്കാണ് സൂര്യ പോവുക.