ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും കാണാത്ത അനീതി, യൂത്ത് കോൺഗ്രസിന്റെ സമരപ്പന്തലിൽ അരുൺ ഗോപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 11:03 AM |
Last Updated: 20th February 2021 11:03 AM | A+A A- |
യൂത്ത് കോൺഗ്രസ് സമരവേദിയിൽ അരുൺ ഗോപി/ ഫേയ്സ്ബുക്ക്
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സംവിധായകൻ അരുൺ ഗോപി. ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും അവർക്കൊപ്പം ചർച്ചയ്ക്കു പോലും തയാറല്ലാത്ത അനീതി കാണാതെ പോകാനാവില്ലെന്ന് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിൽ ഇരിക്കുന്ന ചിത്രവും അരുൺ ഗോപി പങ്കുവെച്ചിട്ടുണ്ട്.
അരുൺ ഗോപിയുടെ കുറിപ്പ്
യുവജനങ്ങളുടെ സമര പന്തലിൽ...!! അവകാശ സംരക്ഷണത്തിനായി റോഡിൽ അലയുന്ന യുവതയ്ക്കായി... ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും അവർക്കൊപ്പം ചർച്ചയ്ക്കു പോലും തയാറല്ലാത്ത അനീതി കാണാതെ പോകാൻ കഴിയാത്തതു കൊണ്ട്..!! ഇതൊരു രാഷ്ട്രീയ പ്രവേശനമല്ല.. രാഷ്ട്രീയ മാനങ്ങളും ഇതിനു ആവശ്യമില്ല..!! തന്റേതല്ലാത്ത രാഷ്ട്രീയം ആണെന്ന് തോന്നുന്നവർക്ക് പൊങ്കാലകൾ ആകാം..!! ഇതു ജീവിത്തിൽ സ്വപ്‌നങ്ങൾ ഉള്ളവർക്ക്, അതിനെ തെരുവിൽ ഉപേക്ഷിക്കാൻ മനസ്സില്ലാതെ പൊരുതാൻ ഉറച്ചവർക്കു മാത്രം മനസിലാകുന്ന, തൊഴിൽനിഷേധത്തിന്റെ നീതി നിഷേധത്തിന്റെ രാഷ്ട്രീയമാണ്..!! പ്രിയ സുഹൃത്തുക്കൾ വിഷ്ണുവിനും ഷാഫിക്കും ശബരിക്കും തൊഴിൽ നിഷേധിക്കപ്പെട്ട പല രാഷ്ട്രീയ വിശ്വാസികളായ യുവത്വത്തിനുമൊപ്പം...!!