എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീയിട്ട് നശിപ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 09:03 PM |
Last Updated: 20th February 2021 09:03 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചു. മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. എറണാകുളം കടമറ്റത്താണ് സംഭവം. പുത്തൻകുരിശ് പൊലീസ് കേസെടുത്തു.
എൽദോ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മരണവീട്ടിലെ തൂണ്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.