കുട്ടിയുടുപ്പിൽ ഡാൻസ് ചെയ്ത് റിമ കല്ലിങ്കൽ, കയ്യടിച്ച് ആരാധകർ; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 12:27 PM |
Last Updated: 20th February 2021 12:27 PM | A+A A- |
റിമ കല്ലിങ്കിലിന്റെ ഡാൻസ് വിഡിയോയിൽ നിന്ന്
മികച്ച അഭിനേതാവായി മാത്രമല്ല നർത്തകിയെന്ന നിലയിലും കയ്യടി നേടാറുള്ള താരമാണ് റിമ കല്ലിങ്കൽ. മാമാങ്കം എന്ന പേരിൽ ഡാൻസ് ട്രൂപ്പ് തന്നെ താരത്തിനുണ്ട്. ഇപ്പോൾ മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. കുട്ടി ഫ്രോക്ക് അണിഞ്ഞ് നൃത്തം ചെയ്യുന്ന റിമയാണ് വിഡിയോയിൽ.
മൂവ് ഇറ്റ് എന്ന അടിക്കുറിപ്പിലാണ് റിമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. റെഡ് ഡ്രസ്സും തലയിൽ തൊപ്പിയുമണിഞ്ഞ് പാട്ടിന്റെ ബീറ്റ്സിന് അനുസരിച്ചാണ് താരത്തിന്റെ നൃത്തം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
റിമയുടെ അടുത്ത സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻ തുടങ്ങിയവരും വിഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ജിതിൻ പുത്തഞ്ചേരി സംവിധാനം ചെയ്ത സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഐഎഫ്എഫ്കെയിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്.