ഫുട്‍ബോള്‍ പരിശീലകനായി അമിതാഭ് ബച്ചൻ, ചിത്രം തിയറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 05:46 PM |
Last Updated: 21st February 2021 05:46 PM | A+A A- |
അമിതാഭ് ബച്ചൻ/ ചിത്രം: ട്വിറ്റർ
അമിതാഭ് ബച്ചന്റെ പുതിയ സിനിമ ജുണ്ഡ് തിയറ്ററിൽ റിലീസ് ചെയ്യും. ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. ജൂണ്‍ 18ന് ചിത്രം തിയറ്ററ്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരശീലകന്റെ വേഷമാണ് ബച്ചന് ചിത്രത്തിൽ. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ. സിനിമ ഒടിടി റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒടുവിൽ തിയറ്ററിൽ പ്രദർശിപ്പിക്കാൻ തന്നെയാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ]