തൈമൂറിന് അനിയന്‍ എത്തി, രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് കരീനയും സെയ്ഫും
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 11:11 AM |
Last Updated: 21st February 2021 11:11 AM | A+A A- |
കരീന കപൂറും സെയ്ഫ് അലി ഖാനും മകൻ തൈമൂറും/ ഇൻസ്റ്റഗ്രാം
ബോളിവുഡ് സൂപ്പര്‍താരജോഡികളാ കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞിനാണ് കരീന ജന്മം നല്‍കിയത്. ഇന്നലെ രാത്രിയാണ് കരീനയെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് താരദമ്പതികള്‍ കുഞ്ഞ് അതിഥിയെ സ്വാഗതം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രണ്ടാമത്തെ കുഞ്ഞ് വരാന്‍ പോകുന്നതിന്റെ സന്തോഷം കരീനയും സെയ്ഫും ആരാധകരെ അറിയിച്ചത്. ഇരുവര്‍ക്കും തൈമൂര്‍ എന്ന മകന്‍ കൂടിയുണ്ട്. 2012 ല്‍ വിവാഹിതരായ ഇവര്‍ 2016 ലാണ് തൈമൂര്‍ ജനിക്കുന്നത്. മുന്‍ ഭാര്യ അമൃത സിങ്ങില്‍ സെയ്ഫ് അലി ഖാന് രണ്ട് മക്കള്‍ കൂടിയുണ്ട്. സാറ അലി ഖാനും ഇബ്രഹിം അലി ഖാനും.