'എന്നെ ഏറ്റവും ശല്യം ചെയ്ത വ്യക്തി, എപ്പോഴും എന്നെ കളിയാക്കും, എന്നിട്ടും ഫേവറേറ്റ്'; മോഹന്‍ലാലിനെക്കുറിച്ച് എസ്തര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 02:33 PM |
Last Updated: 21st February 2021 02:33 PM | A+A A- |
മോഹൻലാലിനൊപ്പം എസ്തർ/ ഫേയ്സ്ബുക്ക്
ദൃശ്യം 2 റിലീസ് ചെയ്തതോടെ ജോര്‍ജുകുട്ടിയും കുടുംബവും മലയാളികളുടെ മനസ്സില്‍ വീണ്ടും നിറയുകയാണ്. ഇപ്പോള്‍ ചിത്രത്തില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പമുള്ള മനോഹരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് എസ്തര്‍. ചിത്രത്തില്‍ ജോര്‍ജു കുട്ടിയുടെ ഇളയമകള്‍ അനു ആയിട്ടാണ് എസ്തര്‍ എത്തിയത്. സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യം ചെയ്തതും എന്നിട്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വ്യക്തിയാണ് മോഹന്‍ലാല്‍ എന്നാണ് എസ്തര്‍ പറയുന്നത്.
എസ്തറിന്റെ കുറിപ്പ് വായിക്കാം
സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യം ചെയ്ത വ്യക്തി, അദ്ദേഹമാണ് എന്റെ ഏറ്റവും ഫേവറേറ്റ്. ദൃശ്യം 2 ന്റെ ഷൂട്ടിങ്ങിന് എത്തിയിരുന്നത് വിഷമത്തോടെയോ അല്ലെങ്കില്‍ കോളജിലെ അസൈന്‍മെന്റിന്റെ ഡെഡ്‌ലൈനെക്കുറിച്ചോ പരീക്ഷയെക്കുറിച്ചോ ഉള്ള ടെന്‍ഷനിലുമായിരുന്നു. അപ്പോള്‍ ഈ പ്രിയപ്പെട്ട വ്യക്തി വന്ന് മനോഹരമായ ചിരിയോടെ ഗുഡ് മോണിങ് പറയും. ഒരിക്കല്‍ അല്ല, എല്ലാ ദിവസവും. ആ ദിവസം ശോഭനമാക്കാന്‍ അത് വളരെ കൂടുതലായിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കളിയാക്കും. മീനയും അന്‍സിബയും അദ്ദേഹത്തിന്റെ ടീമില്‍ ചേരും. അത് എന്തിനായിരുന്നു? എന്നെ മാത്രം കളിയാക്കുന്നത് എന്തുകൊണ്ടാണ്. തമാശ മാറ്റിവച്ചാല്‍ ദൃശ്യം ഷൂട്ടിങ് വളരെ മികച്ച അനുഭവമായിരുന്നു. കൂടെ ജോലി ചെയ്യുമ്പോള്‍ മനോഹരവും സന്തോഷകരവും രസകരവുമായ വ്യക്തിയാവുന്നതിന് നന്ദി ലാല്‍ അങ്കിള്‍. ഒരുപാട് സ്‌നേഹം