'ആ ഡാൻസുകാരിക്ക് ഒരെണ്ണം കൊടുക്കാൻ തോന്നി'; ദൃശ്യം 2 കണ്ട വീട്ടമ്മയുടെ പ്രതികരണം, വിഡിയോ കണ്ട് കിടുങ്ങി ആശാ ശരത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 10:46 AM |
Last Updated: 22nd February 2021 10:46 AM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
ദൃശ്യം 2 കണ്ടശേഷം വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയുന്ന വീട്ടമ്മയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ലൈല എന്ന വീട്ടമ്മ ഭർത്താവ് ജിജിയോട് സിനിമ കണ്ട അനുഭവം വിവരിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.
‘ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. അവളുടെ ഭർത്താവ് പാവമാണ്... ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ...’ എന്നാണ് വിഡിയോയിലെ ലൈലയുടെ വാക്കുകൾ. മകൻ മാത്യുവാണ് അമ്മയറിയാതെ വിഡിയോ പകർത്തിയത്.
ഈ വിഡിയോ നടി ആശാ ശരത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് കൂടുതൽ ആളുകൾ കണ്ടത്. ‘പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ വിഡിയോ ഷെയർ ചെയ്തത്.